Friday, March 13, 2026 Last Updated 18 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Mar 2025 08.30 AM

10 വര്‍ഷം മുന്‍പ് യുവാവിനെ കാണാതായ സംഭവം കൊലപാതകം? സംശയിക്കുന്നവരുടെ വീടുകളില്‍ തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍

uploads/news/2025/03/770566/rakesh.jpg

ഹരിപ്പാട്: താമല്ലാക്കല്‍ സ്വദേശിയായ രാകേഷിന്റെ തിരോധാനം കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ്. 2015 നവംബര്‍ അഞ്ചിനാണു രാകേഷിനെ കാണാതായത്. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ പ്രതികളെന്നു സംശയിക്കുന്ന അഞ്ചുപേരുടെ വീടുകളില്‍ ഒരേസമയം പോലീസ് സംഘം റെയ്ഡ് നടത്തി.

വിദേശ നിര്‍മിത തോക്ക്, വെടിയുണ്ടകള്‍ ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ കണ്ടെടുത്തു. കുമാരപുരം പൊത്തപ്പള്ളി വടക്ക് കായല്‍ വാരത്തു വീട്ടില്‍ കിഷോറി(39 )ന്റെ വീട്ടില്‍ നടത്തിയ പരിശോധയിലാണ് ഇവ കണ്ടെത്തിയത്. ലോഡിങ് പൊസിഷനില്‍ ആയിരുന്നു തോക്ക്. 53 വെടിയുണ്ടകളും കണ്ടെടുത്തു. കൂടാതെ രണ്ടു വാളും ഒരു മഴുവും സ്റ്റീല്‍ പൈപ്പും കണ്ടെത്തി. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും പരിശോധന സമയം ഇയാള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

മാരകയുധവും ലൈസന്‍സ് ഇല്ലാതെ തോക്ക് കൈവശം സൂക്ഷിച്ചിരുന്നതിനും പോലീസ് കേസെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം കായകുളം ഡി.വൈ.എസ്.പി ബാബുകുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെന്നു സംശയിക്കുന്നവരെയും കേസിന്റെ ഭാഗമായ മറ്റുചിലരെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

കായകുളം ഡി.വൈ.എസ്.പി ബാബുകുട്ടന്റെ നേതൃത്വത്തില്‍ ഐ.എസ്.എച്ച്.ഒമാരായ മുഹമ്മദ് ഷാഫി, നിസാം, അമല്‍, എസ്.ഐ ഷൈജ എന്നിവരടങ്ങുന്ന പോലീസ് സംഘം ഒരേ സമയം അഞ്ചിടങ്ങളില്‍ മണിക്കൂറുകളോളം പരിശോധന നടത്തി. ചില രേഖകളും മറ്റും തെളിവുകളും പോലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാകേഷിന്റെ മാതാവ് രമ തന്റെ മകനെ ഹരിപ്പാട് സ്വദേശികളായ ഏഴ് പേരും അവരുടെ കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്തതാണെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചിരുന്നു.

Ads by Google
Ads by Google
TRENDING NOW