Friday, March 13, 2026 Last Updated 30 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Mar 2025 01.25 PM

' ഗോട്ടിനെ കണ്ടുമുട്ടി' ; വിരാട് കോലിയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് ഹനുമാന്‍കൈന്‍ഡ്

meets
photo-www.instagram.com/hanumankind/?hl=en

ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരം വിരാട് കോലിയെ കണ്ടുമുട്ടിയതിന്‍റെ സന്തോഷം പങ്കുവച്ച് റാപ്പർ ഹനുമാൻകൈൻഡ്. ഐപിഎല്‍ 2025 സീസണിന് മുന്നോടിയായി ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ആര്‍സിബി അണ്‍ബോക്‌സ് പരിപാടിക്ക് ഹനുമാന്‍ കൈന്‍ഡിന്റെ പെര്‍ഫോര്‍മന്‍സും ഉണ്ടായിരുന്നു. പരിപാടിക്ക് ശേഷം കോഹ്‌ലിക്കൊപ്പം പോസ് ചെയ്തുകൊണ്ടുള്ള ചിത്രങ്ങള്‍ ഹനുമാന്‍ കൈന്‍ഡ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു.

‘‘എക്കാലത്തെയും മികച്ച (GOAT) താരത്തെ കണ്ടുമുട്ടി’’ എന്ന അടിക്കുറിപ്പോടെയാണ് ഹനുമാന്‍ കൈന്‍ഡ് ചിത്രങ്ങള്‍ പങ്കുവച്ചത്. ഇരുവരും ആര്‍സിബിയുടെ ജഴ്‌സിയണിഞ്ഞാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.

മാർച്ച് 22നാണ് ഐ.പി.എൽ മത്സരങ്ങൾ തുടങ്ങുന്നത്. പാകിസ്താനെതിരെ സെഞ്ച്വറി നേടിയ കോഹ്‌ലി, ടൂർണമെന്റിലാകെ 54.5 ശരാശരിയിൽ 218 റൺസാണ് സ്വന്തമാക്കിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW