Saturday, March 14, 2026 Last Updated 27 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Mar 2025 12.45 PM

നാട്ടില്‍ ആകെ കളിച്ചത് ഒരു മത്സരം മാത്രം ; ചാംപ്യന്‍സ്‌ട്രോഫിയില്‍ പാകിസ്താന് നഷ്ടം 869 കോടി രൂപ

uploads/news/2025/03/770396/pakisthan.jpg

ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിലെ വേദിയിലേക്ക് മാറ്റപ്പെട്ട ചാംപ്യന്‍സ്‌ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താന് വന്‍ നഷ്ടം സംഭവിച്ചതായി പാക് ക്രിക്കറ്റ് ബോര്‍ഡി (പിസിബി)ന്റെ വിലയിരുത്തല്‍. ചാമ്പ്യന്‍സ് ട്രോഫിയില്‍ പിസിബിക്ക് 869 കോടി രൂപയുടെ നഷ്ടം നേരിട്ടതിനാല്‍ ഇനി 5 സ്റ്റാര്‍ ഹോട്ടലുകള്‍ ഇല്ല, മത്സര ഫീസ് വെട്ടിക്കുറക്കുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ടൂര്‍ണമെന്റിന്‌വേണ്ടി നടത്തിയ നിക്ഷേപത്തില്‍ പിസിബിക്ക് 85 ശതമാനം നഷ്ടം സംഭവിച്ചെന്നാണ്് കണക്കുകള്‍. സ്വന്തം നാട്ടില്‍ പാകിസ്താന് ഒരു മത്സരം മാത്രമേ കളിക്കാനായിരുന്നുള്ളൂ. ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ ഗ്രൂപ്പ് എ മത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെതിരെ ലാഹോറില്‍ പരാജയപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ അടുത്ത മത്സരം ഇന്ത്യയ്ക്ക് എതിരേ കളിക്കാന്‍ അവര്‍ക്ക് ദുബായിലേക്ക് പറക്കേണ്ടിയും വന്നിരുന്നു. ബംഗ്ലാദേശിനെതിരായ അവരുടെ മൂന്നാമത്തെയും അവസാനത്തെയും ഗ്രൂപ്പ് മത്സരമാകട്ടെ മഴ കൊണ്ടുപോകുകയും ചെയ്തു.

ന്യൂസിലന്‍ഡിനോടും ഇന്ത്യയോടും തോറ്റതിനാല്‍ പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുകയും ചെയ്തു. ഇതോടെ ഒരു ഹോം മത്സരം മാത്രം കളിക്കാനാണ് പാകിസ്താന് വിധിയുണ്ടായത്. പാകിസ്ഥാന്‍ അവരുടെ മൂന്ന് ചാമ്പ്യന്‍സ് ട്രോഫി വേദികളായ റാവല്‍പിണ്ടി, ലാഹോര്‍, കറാച്ചി എന്നിവ നവീകരിക്കാന്‍ ഏകദേശം 18 ബില്യണ്‍ പാകിസ്ഥാന്‍ രൂപയാണ് ചെലവഴിച്ചത്.

നവീകരണ ചെലവ് പ്രതീക്ഷിച്ച ബജറ്റിനേക്കാള്‍ 50 ശതമാനം കൂടുതലായി. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും പരിപാടിയുടെ തയ്യാറെടുപ്പുകള്‍ക്കായി 40 മില്യണ്‍ യുഎസ് ഡോളര്‍ ചെലവഴിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഹോസ്റ്റിംഗ് ഫീസിന്റെ ഭാഗമായി പിസിബിക്ക് 6 മില്യണ്‍ യുഎസ് ഡോളര്‍ മാത്രമേ ലഭിച്ചുള്ളൂ. ടിക്കറ്റ് വില്‍പ്പനയുടെയും സ്‌പോണ്‍സര്‍ഷിപ്പുകളുടെയും കാര്യത്തില്‍, വരുമാനം തുച്ഛമായിരുന്നു.

നഷ്ടം ഇപ്പോള്‍ മറ്റൊരു രീതിയിലൂടെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് പാകിസ്താന്‍. ദേശീയ ടി20 ചാമ്പ്യന്‍ഷിപ്പിനുള്ള മാച്ച് ഫീസ് 90 ശതമാനം കുറയ്ക്കാനും റിസര്‍വ് പ്ലെയര്‍ പേയ്മെന്റുകള്‍ 87.5 ശതമാനം കുറയ്ക്കാനും മാനേജ്മെന്റ് തീരുമാനിച്ചു. ഒരു ഔദ്യോഗിക പ്രഖ്യാപനവുമില്ലാതെ പിസിബി അടുത്തിടെ മാച്ച് ഫീസ് 40,000 രൂപയില്‍ നിന്ന് 10,000 രൂപയായി കുറച്ചിരുന്നു. എന്നാല്‍ പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി ബോര്‍ഡിന്റെ ആഭ്യന്തര ക്രിക്കറ്റ് വകുപ്പിനോട് ഇക്കാര്യം പുനഃപരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

Ads by Google
Ads by Google
TRENDING NOW