Saturday, March 14, 2026 Last Updated 44 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 16 Mar 2025 03.11 PM

ഇനി എങ്കിലും അമ്മ സ്വന്തം കാര്യം നോക്കണം, സന്തോഷം കണ്ടെത്തണം: വൈറലായി 16 കാരന്റെ വീഡിയോ

16, year, old, son, insist, mother, care, life

ജീവിതത്തില്‍ ഏറെ ത്യാഗങ്ങള്‍ സഹിക്കുന്നവരാണ് അമ്മമാര്‍. സ്വന്തം ആഗ്രഹങ്ങള്‍ക്കോ സ്വപ്‌നങ്ങള്‍ക്കോ പിന്നാലെ പായായെ സ്വന്തം ഭര്‍ത്താവിനും മക്കള്‍ക്കു വേണ്ടിയും ജീവിക്കുന്നവരാണ് അവര്‍. ഇതിനെല്ലാം ഇടയില്‍ സ്വയം ജീവിക്കാനും അവര്‍ മറന്നുപോകുന്നു. ഇത്തരം സാഹചര്യങ്ങളിലും തങ്ങളുടെ അമ്മമാരുടെ കഷ്ടപ്പാടുകള്‍ അറിയാത്തവരാണ് ഭൂരിഭാഗം മക്കളും. എന്നാല്‍ അങ്ങനെയുള്ള മക്കളും ഉണ്ടെന്ന് തെളിയിക്കുകയാണ് ഇവിടെ ഒരു മകന്‍. സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചിലവഴിക്കണമെന്ന് ഒരു അമ്മയെ ഉപദേശിക്കുന്ന മകന്റെ വീഡിയോയാണ് ഇപ്പോള്‍ ചൈനയിലെ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടുന്നത്.

വാങ് നന്‍ഹാവോ എന്ന 16 -കാരന്‍ തന്നെയാണ് അമ്മയുമായുള്ള ഈ സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ഷെജിയാങ് പ്രവിശ്യയിലെ നിങ്ബോയിലുള്ള വാങ്ങിന്റെ വീട്ടില്‍ വച്ചാണ് അമ്മയുമായുള്ള ഈ സംഭാഷണം നടന്നത്. വാങ്ങ് പറഞ്ഞതനുസരിച്ച്, വാങ്ങിന്റെ അമ്മ സ്വന്തം കാര്യത്തിന് വേണ്ടി പണം ചെലവഴിക്കുകയേ ചെയ്തിരുന്നില്ല. മറിച്ച് വാങ്ങിന് വേണ്ടിയായിരുന്നു അവര്‍ പണം ചെലവഴിച്ച് കൊണ്ടിരുന്നത്.

വാങ് അമ്മയോട് പറയുന്നത് അവര്‍ ഒരു നല്ല കോട്ടും വിലയേറിയ ഫേസ് ക്രീമും വാങ്ങണം എന്നാണ്. അങ്ങനെ ഒന്നും വാങ്ങുന്നില്ലെങ്കില്‍ അത് അച്ഛന്റെയോ തന്റെയോ കുഴപ്പമാണ് എന്നാണ് അവന്‍ പറയുന്നത്. താന്‍ അമ്മയില്‍ നിന്നും പഠിച്ച ഏറ്റവും വിലപ്പെട്ട പാഠം എന്താണ് എന്നും അവന്‍ പറയുന്നുണ്ട്. അത് അവര്‍ വീട്ടിലെ തീരാത്ത ജോലികള്‍ ചെയ്യുന്നതോ, അവര്‍ക്ക് വേണ്ടി ത്യാഗങ്ങള്‍ ചെയ്യുന്നതോ ഒന്നും അല്ല, എവിടെയായിരിക്കുമ്പോഴും സന്തോഷമായിട്ടിരിക്കാനുള്ള അമ്മയുടെ കഴിവാണ് ആ പാഠം എന്നാണ് 16 -കാരന്‍ പറയുന്നത്. അമ്മയ്ക്ക് പിയാനോയോടുള്ള ഇഷ്ടവും അത് പഠിക്കാനായി നടത്തുന്ന പരിശ്രമങ്ങളും അവന്‍ എടുത്ത് പറയുന്നുണ്ട്.

വാങ് പറയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതൊന്നുമല്ല. അമ്മമാര്‍ അവരുടെ മക്കളുടെയോ ഭര്‍ത്താവിന്റെയോ ജീവിതമല്ല ഏറ്റവും വിലപ്പെട്ടതായി കാണേണ്ടത്. അവര്‍ക്ക് വേണ്ടിയല്ല ജീവിക്കേണ്ടത്. മക്കളുടെ സന്തോഷമാണ് തന്റെ സന്തോഷത്തേക്കാള്‍ വലുത് എന്ന് കരുതരുത്. ഏറ്റവും വലുത് സ്വന്തം സന്തോഷമാണ് എന്ന് കരുതണം, അത് കണ്ടെത്തണം. എല്ലാത്തിനേക്കാള്‍ പ്രാധാന്യം സ്വന്തം സന്തോഷത്തിന് നല്‍കണം എന്നാണ് ഈ 16 -കാരന്‍ പറയുന്നത്. ചൈനയിലെ സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായി മാറിയതോടെ നിരവധിപ്പേരാണ് അവനെ അഭിനന്ദിച്ചു രംഗത്തെത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW