Friday, March 13, 2026 Last Updated 50 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 13 May 2025 12.00 PM

സ്വന്തമായി ബിസിനസ് തുടങ്ങണം: രണ്ട് വയസ്സുള്ള മകനെ വില്‍ക്കാന്‍ ശ്രമിച്ച അമ്മ അറസ്റ്റില്‍

woman, arrest, sell, son, money, business

ഡിനിപ്രോ: യുക്രെയിനിലെ ഡിനിപ്രോയില്‍ സ്വന്തമായി ബിസിനസ് തുടങ്ങുന്നതിന് രണ്ട് വയസ്സുള്ള മകനെ വില്‍ക്കാന്‍ ശ്രമിച്ച 20 വയസ്സുള്ള യുവതി അറസ്റ്റില്‍. 18,000 പൗണ്ടിനാണ് യുവതി മകനെ വില്‍ക്കാന്‍ ശ്രമിച്ചത്. വാങ്ങുന്നയാള്‍ പണം കൈമാറിയപ്പോഴാണ് യുവതിയെ പിടികൂടിയതെന്ന് പോലീസ് വെളിപ്പെടുത്തി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിഡിയോയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പണം എണ്ണുന്നതും അറസ്റ്റിലായ യുവതിയെ വിലങ്ങു വയ്ക്കുന്നതും കാണാം. കുട്ടിയെ പിന്നീട് സാമൂഹിക പ്രവര്‍ത്തകര്‍ക്ക് കൈമാറി. പ്രതി ചെറിയ കുട്ടിയെയാണ് മനുഷ്യക്കടത്ത് ഉപയോഗിച്ചതെന്ന് കണ്ടെത്തിയെന്നും ഇതിനെ തുടര്‍ന്ന് എട്ട് വര്‍ഷത്തെ തടവിന് ശിക്ഷച്ചതായും അധികൃതര്‍ അറിയിച്ചു.

മകനെ വളര്‍ത്താന്‍ യുവതിക്ക് താല്‍പര്യമില്ലായിരുന്നു. അതിനാല്‍ കുട്ടിയെ ഒഴിവാക്കാന്‍ തീരുമാനിച്ചു. വാങ്ങുന്നയാള്‍ക്ക് ഇവരെ മുന്‍പരിചയമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നതായി പോലീസ് പറഞ്ഞു. ഡിനിപ്രോപെട്രോവ്‌സ്‌ക് മേഖലയിലെ മെയിന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ മൈഗ്രേഷന്‍ പോലീസ് വിഭാഗവും ഇന്‍വെസ്റ്റിഗേറ്റീവ് ഡിപ്പാര്‍ട്ട്മെന്റും ക്രിമിനല്‍ അനാലിസിസ് വിഭാഗവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

കുട്ടിയെ ആദ്യം ഡോക്ടര്‍മാരുടെ അടുത്തേക്ക് കൊണ്ടുപോവുകയും പിന്നീട് സാമൂഹിക സേവന വിഭാഗത്തിന്റെ സംരക്ഷണയില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പ്രതി കുറ്റം സമ്മതിച്ചിട്ടില്ലെന്ന് ഡിനിപ്രോപെട്രോവ്‌സ്‌ക് പ്രോസിക്യൂട്ടര്‍ ഓഫിസ് അറിയിച്ചു. നേരത്തെ കുട്ടികള്‍ പുരുഷന്മാരുമായി ഡേറ്റ് ചെയ്യുന്നതിന് തടസ്സമാണെന്ന് പറഞ്ഞുകൊണ്ട് അവരെ വില്‍ക്കാന്‍ ശ്രമിച്ച ഒരു റഷ്യന്‍ സ്ത്രീയെ 2019ല്‍ അറസ്റ്റ് ചെയ്തിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW