-->
കൊച്ചി; എറണാകുളം കെഎസ്ആര്‍ടിസ് ബസ് സ്റ്റാന്‍ഡില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ 5 .30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കെത്തിയ കെഎസ്ആര്‍ടിസി ജീവനക്കാരനാണ് ആദ്യം മൃതദേഹം കണ്ടത്. ദേഹത്ത് വാഹനം കയറിയതിന്റെ പാടുകളുണ്ട്.
കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമുള്ള ഡീസല്‍ പമ്പിനോട് ചേര്‍ന്നാണ് മൃതദേഹം കിടന്നിരുന്നത്. മരിച്ചത് ഇതര സംസ്ഥാനക്കാരനെന്നാണ് പ്രാഥമിക നിഗമനം. കൊച്ചി സെന്‍ട്രല്‍ പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.