Saturday, March 14, 2026 Last Updated 58 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 11.26 AM

ഗതാഗത മേഖലയ്ക്ക് കരുതല്‍ ; കെഎസ്ആര്‍ടിസിയ്ക്ക് വലിയ സഹായം ; റോഡുകളുടെ നവീകരണം

uploads/news/2026/01/823032/ksrtc-ootty.gif

തിരുവനന്തപുരം: സാമ്പത്തീക പ്രതിസന്ധി നേരിടുന്നതിന്റെ പേരില്‍ ഇല്ലാതാക്കാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസിക്കും കേരളസര്‍ക്കാരിന്റെ കരുതല്‍ നല്‍കിയതായി ധനമന്ത്രി. കെഎസ്ആര്‍ടിസി യ്ക്ക് വര്‍ക്ക് ഷോപ്പുകള്‍ ഡിപ്പോകള്‍ എന്നിവ നവീകരിക്കാന്‍ 45 കോടി വകയിരുത്തി.

കെഎസ്ആര്‍ടിസി സോഫ്റ്റ്വെയര്‍ ഹാര്‍ഡ്വെയര്‍ നവീകരണത്തിന് 12 കോടിയും വകയിരുത്തി. കേരളത്തിലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വാങ്ങുന്നുണ്ടെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. 8225 കോടി രൂപ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെഎസ്ആര്‍ടിസിക്ക് നല്‍കി.

രണ്ടാം പിണറായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് 8000 കോടിക്ക് മുകളില്‍ നല്‍കിയതായും പറഞ്ഞു. മറ്റ് ഗതാഗത വികസനത്തില്‍ ഉള്‍നാടന്‍ ജലഗതാഗതത്തിന് 138 കോടി, കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 79.03 കോടിയും പ്രഖ്യാപിച്ചു.

ധര്‍മ്മടം റെയില്‍വേ സ്‌റ്റേഷന്‍ വികസനത്തിന് രണ്ടുകോടി, എം.സി.റോഡ് വികസനത്തിന് കിഫ്ബി വഴി 5317 കോടി, പത്തനംതിട്ട - കോട്ടയം ജില്ലകളിലെ റോഡ് വികസനത്തിനായി 15 കോടി രൂപ, അതിവേഗ റെയില്‍ പ്രാരംഭഘട്ടത്തിനായി നാലു ഘട്ടങ്ങളിലായി 100 കോടി, ജില്ലാ റോഡുകള്‍ക്ക് 300 കോടി എന്നിങ്ങനെ ബജറ്റില്‍ പ്രഖ്യാപനം നടത്തി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW