Saturday, March 14, 2026 Last Updated 2 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 18 Oct 2025 01.53 PM

കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ഡീസല്‍ പ്രതിസന്ധി ; മാനന്തവാടിയില്‍ ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തി

uploads/news/2025/10/806347/KSRTC-bu-600-360.gif

കല്‍പ്പറ്റ: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡീസല്‍ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് അനേകം ബസുകള്‍ സര്‍വീസ് നിര്‍ത്തിയതായി റിപ്പോര്‍ട്ട്. ജില്ലയില്‍ 20 സര്‍വീസുകള്‍ ഇതുവരെ തടസപ്പെട്ടെന്നും ബത്തേരി ഗൂഡല്ലൂര്‍ സര്‍വീസ് ഓട്ടം നിര്‍ത്തിയെന്നുമാണ് വിവരം.

കല്‍പ്പറ്റയില്‍ 18 ഓളം ബസ്സുകള്‍ ഓട്ടം നിര്‍ത്തി. നാലു സര്‍വീസുകള്‍ മുടങ്ങി. രാവിലെ മുതല്‍ ചൂരല്‍മല ഭാഗത്തേക്ക് ബസ്സുകളില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാവിലെ എട്ടരയ്ക്ക് ശേഷം ഒരു ബസും ഓടിയിട്ടില്ല. വടുവന്‍ച്ചാല്‍, മാനന്തവാടി, വൈത്തിരി ഭാഗത്തേയ്ക്കുള്ള സര്‍വ്വീസുകള്‍ മുടങ്ങിയിരിക്കുകയാണ്. മുണ്ടക്കൈ, ചോലാടി മാനന്തവാടി എന്നിവിടങ്ങളിലേക്ക് ഒരു ട്രിപ്പ് നടത്തി ഓട്ടം നിര്‍ത്തി.

ബത്തേരിയിലും മാനന്തവാടിയിലും പ്രതിസന്ധി തുടരുന്നു. രാവിലെ മുകാംബിലയിലേക്ക് പോയ ബസ് പ്രൈവറ്റ് പെട്രോള്‍ പമ്പില്‍ നിന്നുമാണ് ഡീസല്‍ അടിച്ചത്. ഈ പ്രതിസന്ധി തുടരുകയാണെങ്കില്‍ പല സര്‍വീസുകളും മുടങ്ങുമെന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ അറിയിച്ചു.

പല അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ പോലും തടസപ്പെട്ട സ്ഥിതിയിലാണെന്ന് വിവരമുണ്ട്. ലോക്കല്‍ ബസുകളുടെ ഓട്ടം നിന്നുപോകാതിരിക്കാന്‍ കേടായി കിടക്കുന്ന ബസുകളില്‍ നിന്നും ഡീസല്‍ ഊറ്റേണ്ട സ്ഥിതിയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW