Friday, March 13, 2026 Last Updated 7 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 23 Nov 2025 06.03 PM

കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും പരിക്കേറ്റു

തിരുവനന്തപുരത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസും കോട്ടയം ഭാഗത്തേക്ക്‌ വന്ന ബസും തമ്മിൽ ഇടിച്ചാണ് അപകടം ഉണ്ടായത്
ksrtc

കോട്ടയം എം സി റോഡിൽ ചങ്ങനാശ്ശേരി ളായിക്കാട് കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസും കോട്ടയം ഭാഗത്തേക്ക്‌ വന്ന ബസും തമ്മിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഒരു ബസിന്റെ ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റു. ഇന്ന്​ ​ വൈകീട്ടോടെയാണ അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW