Thursday, March 12, 2026 Last Updated 39 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 15 Mar 2025 11.16 AM

ഡാഷ്ഹണ്ട് സൂസേജ് നായ കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന നവജാത ശിശുവിനെ കടിച്ചു കൊന്നു...!!

uploads/news/2025/03/769797/dog.jpg

ഈ മാസം ആദ്യം സൈബീരിയയിലെ റഷ്യന്‍ നഗരമായ സെവേര്‍സ്‌കില്‍ ഒരു ആക്രമണകാരിയായ ഡാഷ്ഹണ്ട് സൂസേജ് നായ നവജാത ശിശുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഒരു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞ് കട്ടിലില്‍ ഉറങ്ങുമ്പോള്‍ നായ പല തവണ കടിക്കുകയായിരുന്നു. കുഞ്ഞിന്റെ അമ്മ പിന്നീട് നവജാതശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ശരീരം മുഴുവന്‍ കടിയേറ്റ പാടുകളായിരുന്നു.

മാര്‍ച്ച് 10 ന് രാത്രിയിലായിരുന്നു സംഭവം. നായയെ ദയാവധം ചെയ്യുകയും ക്രിമിനല്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. എല്‍ബിസിയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, കുഞ്ഞിന്റെ ജനനത്തിനു ശേഷം നായ ആക്രമണകാരിയായി മാറിയിരുന്നു. ഇതിനെ തുടര്‍ന്ന് നായയെ കൊല്ലാന്‍ ദമ്പതികള്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് നായ കുഞ്ഞിനെ കടിച്ചു കൊന്നത്.

അവരോടൊപ്പം താമസിച്ചിരുന്ന എട്ട് വയസ്സുള്ള നായ. മുതിര്‍ന്നവരോട് പോലും ആക്രമണാത്മകമായി പെരുമാറി. ഫെബ്രുവരിയില്‍ കുടുംബത്തില്‍ രണ്ടാമത്തെ കുട്ടി ജനിച്ചപ്പോള്‍, ആക്രമണം വര്‍ദ്ധിച്ചിരുന്നതായി ഒരു കുടുംബാംഗം പറഞ്ഞു. മാതാപിതാക്കള്‍ അപകടം മനസ്സിലാക്കി, ദയാവധം തീരുമാനിച്ചു. അവര്‍ നായയെ കൊല്ലാന്‍ നിരവധി ക്ലിനിക്കുകളില്‍ കൊണ്ടുപോയെങ്കിലും പക്ഷേ മൃഗം ശാരീരികമായി പൂര്‍ണ്ണമായും ആരോഗ്യവാനായിരുന്നതിനാല്‍ ദയാവധം നിരസിക്കപ്പെട്ടു.' സോസേജ് നായ്ക്കളുടെ പ്രവൃത്തികളുടെ പേരില്‍ ഇത്തരം പരിശോധനകള്‍ നേരിടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം മരിച്ച 43 കാരിയായ ജെമ്മ ഹാര്‍ട്ടിനെ അവരുടെ രണ്ട് ഡാഷ്ഷണ്ടുകള്‍ ഭാഗികമായി കടിച്ചുകീറിയ നിലയില്‍ കണ്ടെത്തിയതായി ഈ ആഴ്ച ആദ്യം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഒരു മാസമായി അവളെ കാണാതായിരുന്നു. പിന്നീട് സ്വിന്‍ഡണിലെ വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തി. 2023 ലെ ക്രിസ്മസിന് ശേഷം അവളില്‍ നിന്ന് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ അയല്‍ക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അവളുടെ ഇന്‍ക്വസ്റ്റില്‍, ഒരു നായ ചത്ത നിലയിലും മറ്റൊന്ന് 'വിഷമിച്ച' അവസ്ഥയിലുമാണെന്ന് കൊറോണര്‍ വെളിപ്പെടുത്തി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW