Wednesday, March 11, 2026 Last Updated 55 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 14 Mar 2025 05.22 PM

ഇന്ത്യന്‍ സ്ത്രീകള്‍ വ്യാജ ലൈംഗികാതിക്രമ പരാതികള്‍ ഉന്നയിക്കില്ലെന്ന ധാരണ എപ്പോഴും ശരിയാകില്ലെന്ന് ഹൈക്കോടതി

high court, indian woman

ഇന്ത്യന്‍ സ്ത്രീകള്‍ വ്യാജ ലൈംഗികാതിക്രമ പരാതികള്‍ ഉന്നയിക്കില്ലെന്ന ധാരണ എപ്പോഴും ശരിയാകില്ലെന്ന് ഹൈക്കോടതി. വ്യക്തിവിരോധം തീര്‍ക്കുന്നതിനും നിയമവിരുദ്ധമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി ഫയല്‍ ചെയ്യപ്പെടുന്ന വ്യാജ ബലാത്സംഗ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നു.

കേസ് എടുക്കുമ്പോള്‍ ഈ വസ്തുത വിലയിരുത്തണമെന്ന് കോടതി പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന അജിത്ത് എന്നയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി കൊണ്ടാണ് കോടതി ഉത്തരവ്. 2014 നടന്നു എന്നു പറയപ്പെടുന്ന സംഭവത്തില്‍ 2019ലാണ് യുവതി പരാതി നല്‍കിയത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് വ്യക്തമായതായി വിലയിരുത്തിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW