-->
വയനാട്; മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഹാരിസണിന്റെ പക്കലുള്ള നെടുമ്പാല എസ്റ്റേറ്റ് തല്‍ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ ഏറ്റെടുക്കന്നത് എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ആണെന്നും ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച ഉത്തരവ് നേരത്തെ പുറത്തിറങ്ങിയിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സര്‍ക്കാര്‍ ഏറ്റെടുക്കുന്ന എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനാണ് ധാരണ. ഇവിടെ സ്ഥലം തികയാതെ വന്നാലാകും നെടുമ്പാല എസ്റ്റേറ്റ് ഏറ്റെടുക്കുക.ആദ്യഘട്ടത്തില്‍ 215 കുടുംബങ്ങളെയാണ് പുനരാധിവസിപ്പിക്കുക.പിനരധിവാസ പദ്ധതിയുടെ ഭാഗമാകാതെ 15 ലക്ഷം രൂപയുടെ നഷ്ടപരിഹാരം കൈപ്പറ്റുന്നവരും ഉണ്ടാകാമെന്നാമ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. അങ്ങനെയാണെങ്കില്‍ വീടുകള്‍ വേണ്ടിവരുന്നവരുടെ അന്തിമ കണക്കെടുത്തതിന് ശേഷമായിരിക്കും നെടുമ്പാല എസ്റ്റേറ്റ് ഏറ്റെടുക്കണോയെന്ന് തീരുമാനിക്കുന്നത്.