Saturday, March 14, 2026 Last Updated 5 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.05 AM

ഡേറ്റാചോര്‍ച്ചാ വിവാദത്തില്‍ സര്‍ക്കാരിന് ആശ്വാസം ; എതിര്‍ത്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

uploads/news/2026/03/829396/kerala-high-court.jpg

കൊച്ചി: ഡേറ്റചോര്‍ച്ച വിവാദത്തില്‍ സര്‍ക്കാരിന് വലിയ ആശ്വാസവുമായി ഹൈക്കോടതി. ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരേ സമര്‍പ്പിച്ച ഹര്‍ജി തള്ളി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നമ്പറിലേക്ക് അയച്ച സന്ദേശം നിയമവിരുദ്ധമാണെന്ന് കണ്ടെത്താനായിട്ടില്ലെന്നും ഡാറ്റാചോര്‍ച്ച സംഭവിച്ചതില്‍ തെളിവില്ലെന്നും കോടതി പറഞ്ഞു. സിഎംഒ സന്ദേശം അയയ്ക്കുന്നത് നല്ല ഭരണനിര്‍വ്വഹണത്തിന്റെ ഭാഗമല്ലേയെന്നും ചോദിച്ചു.

സന്ദേശം അയയ്ക്കുന്നത് ഏതെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമല്ലെന്നും എന്തെങ്കിലും തെരഞ്ഞെടുപ്പ് ആഹ്വാനം അതില്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. നേരത്തേ ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം കോടതി കേട്ടിരുന്നു. ഐടി മിഷനാണ് സന്ദേശം അയയ്ക്കാനുള്ള ചുമതലയെന്നും ജീവനക്കാരുടെ തലവനാണ് മുഖ്യമന്ത്രി എന്നും ശമ്പളത്തിന് വേണ്ടി മാത്രമായിട്ടല്ല സ്പാര്‍ക്കിന് വ്യക്തിഗത വിവരങ്ങള്‍ നല്‍കിയിട്ടുള്ളതെന്നും സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്ക് കൂടിയാണെന്നും ആയിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.

മുഖ്യമന്ത്രിയുെട ഫോട്ടോ മാത്രമാണ് സന്ദേശത്തില്‍ ഉള്ളതെന്നും ഡേറ്റ ഏതെങ്കിലും കാര്യത്തിനായി ദുരുപയോഗം ചെയ്തതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനൊപ്പം ഇനിയും സര്‍ക്കാര്‍ അയയ്ക്കാനിരിക്കുന്ന സന്ദേശത്തിന് അനുമതി നല്‍കുകയും ചെയ്തു. വയനാട് ദുരന്തത്തില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ ദുരിതാശ്വാസനിധിയിലേക്ക് പണം അയച്ചവര്‍ക്ക് വേണ്ടിയുള്ളതാണ് അടുത്ത സന്ദേശം. അവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള സന്ദേശത്തിനും അനുമതി നല്‍കി. സര്‍ക്കാരിന് ഇത് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW