Thursday, March 12, 2026 Last Updated 7 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 13 Mar 2025 08.59 AM

ബിജെപിയുടെ പ്രതിനിധികളെ ആനയിക്കുന്നു ; ആശാവര്‍ക്കര്‍മാരുടെ സമരത്തെ ആക്ഷേപിച്ച് ദേശാഭിമാനിയും

uploads/news/2025/03/769332/asha-workers-strike.jpg

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് നടയ്ക്കല്‍ നടത്തിവരുന്ന സമരം ഒരു മാസം പിന്നിട്ടിരിക്കെ ആശാവര്‍ക്കര്‍മാരുടെ സമരത്തെ ആക്ഷേപിച്ച് ഇടതുപക്ഷം വീണ്ടും. ആശാവര്‍ക്കര്‍മാരുടെ സമരത്തിനെതിരേ സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ മുഖക്കുറിപ്പ് ഇട്ടു.

ആശാമാരുടെ സമരം പൊള്ളത്തരമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വം മറച്ചുപിടിച്ചുകൊണ്ടാണ് സമരം നടത്തുന്നതെന്നും ബിജെപിയുടെ പ്രതിനിധികളെയാണ് ആശാമാരുടെ തിരുവനന്തപുര്ത്ത് തസമരപ്പന്തലിലേക്ക് സ്വീകരിച്ച് ആനയിക്കുന്നതെന്നും മുഖക്കുറിപ്പില്‍ പറഞ്ഞു.

അടിക്കടി ആവശ്യങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്ന സമര നേതൃത്വം ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗം മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നതെന്നും സമരവേദിയില്‍ കോണ്‍ഗ്രസിന്റെയും മുസ്‌ളീംലീഗിന്റെയും നേതാക്കള്‍ പിന്തുണയുമായി എത്തിയെങ്കിലും പാര്‍ലമെന്റില്‍ കേന്ദ്ര നിലപാടിലെ വഞ്ചന തുറന്നുകാട്ടപ്പെട്ടെന്നും ലേഖനം പറയുന്നു. ആദ്യം വേണ്ടത് ആശമാരെ സ്ഥിരം തൊഴിലാളികളായി അംഗീകരിക്കുകയും മിനിമം വേതനവും പെന്‍ഷനും ഉറപ്പാക്കാന്‍ കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടതെന്നും ഇപ്പോള്‍ നടക്കുന്ന സമരം ഇടതുപക്ഷത്തെ കരിവാരിതേയ്ക്കാന്‍ വഴിയില്‍ കിട്ടുന്ന എന്തും എടുത്ത് ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കണമെന്നും കേന്ദ്രത്തിനെതിരേയാണ് സമരം നടത്തേണ്ടതെന്നും പറയുന്നു.

ആശമാര്‍കക് പ്രതിമാസം 2000 രൂപയാണ് നല്‍കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പാര്‍ലമെന്റില്‍ സമ്മതിച്ചെന്നും സ്വന്തം ഫണ്ടില്‍ നിന്നും പ്രതിമാസം 7000 രൂപവീതം നല്‍കുന്നത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ കളവുപറയുന്നവരായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു. ആശാമാരുടെ സമരം ഒരു മാസം പിന്നിട്ടിരിക്കെ സുരേഷ്‌ഗോപി അടക്കമുള്ള നേതാക്കള്‍ സമരത്തിന് പിന്തുണയുമായി എത്തി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW