-->
ഐഐഎഫ്എ പുരസ്‌കാര ചടങ്ങില്‍ കണ്ടുമുട്ടിയ ബോളവുഡ് ഇതിഹാസം ഷാരൂഖ് ഖാന്റെയും ഗായിക ശ്രേയ ഘോഷാലിന്റെയും ദൃശ്യങ്ങള്‍ വൈറലാകുന്നു.
പരിപാടിക്കെത്തിയ ശ്രേയ ഗ്രീന്‍ കാര്‍പെറ്റില്‍ ചിത്രങ്ങള്‍ക്കു പോസ് ചെയ്യവേ ഷാരൂഖ് അരികലേക്ക് എത്തുകരും സ്‌നേഹപൂര്‍വം ഇരുവരും ആലിംഗനം ചെയ്യുകയുമുണ്ടായി. വാത്സല്യപൂര്‍വം ശ്രേയയുടെ നെറുകയില്‍ കൈ വെച്ച് ഷാരൂഖ് ആശീര്‍വദിച്ചു. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുകയുമുണ്ടായി.
ഷാരൂഖിന്റെയും ശ്രേയയുടെയും ഹൃദ്യമായ ദൃശ്യങ്ങള്‍ ഇതിനകം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. ഇരുവരുടെയും പരസ്പര സ്‌നേഹവും ബഹുമാനവും ഉയര്‍ത്തിക്കാട്ടിയാണ് ആരാധകരുടെ കമന്റുകള്‍.