-->
തിരുവനന്തപുരം: അനിശ്ചിതത്വത്തില്‍ തുടരുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റിലേക്ക് സിനിമാനടന്‍ സുധീര്‍ കരമനയെ ഇടതുപക്ഷം പരിഗണിക്കുന്നതായി സൂചന. ആന്റണിരാജുവിന് കേസിനെ തുടര്‍ന്ന് മത്സരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ സ്ഥാനാര്‍ത്ഥിയെ ഇടതുപക്ഷത്തിന് തേടേണ്ടി വന്നത്. സുധീര്‍ കരമനയെ ഇവിടെ എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനാണ് ആലോചന.
ആന്റണി രാജുവിന്റെ കൂടി അഭിപായം പരിഗണിച്ച ശേഷമാണ് സുധീര്‍ കരമനയ്ക്ക് അവസരം നല്‍കുന്നത്. ഇവിടെ സുധീറിനെ മത്സരിപ്പിക്കുന്നതില്‍ ആന്റണിരാജുവിനും താല്‍പ്പര്യക്കുറവില്ല. തിരുവനന്തപുരം സീറ്റിലേക്ക് അറിയപ്പെടുന്ന ഒരു പേര് പരിഗണിക്കാനാണ് ഇടതുപക്ഷം ഇരുന്നത്. സിനിമാ നടനാകുന്നതിന് മുമ്പ് തന്നെ തിരുവനന്തപുരത്തെ കലാരാഷ്ട്രീയ മേഖലയില്‍ അറിയപ്പെടുന്നയാളാണ് സുധീര്‍ കരമന.
സിനിമാ നടന്‍ എന്നതിന് പുറമേ രാഷ്ട്രീയ സാംസ്‌ക്കാരിക മേഖലയിലെ പ്രവര്‍ത്തിപരിചയം കുടി കണക്കിലെടുത്താണ് സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇപ്പോള്‍ തീരുമാനം എടുത്തിരുന്നത്. മുമ്പ് അദ്ധ്യാപകനായും സാംസ്‌ക്കാരിക പ്രവര്‍ത്തകനായും പേരുള്ളയാളാണ് സുധീര്‍ കരമന. യുഡിഎഫ് ഈ സീറ്റിലേക്ക് സിപി ജോണിന്റെ പേരാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കരമന ജയനെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തേ പാലക്കാട് രമേഷ് പിഷാരടിയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയിരുന്നു.