Saturday, March 21, 2026 Last Updated 27 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 21 Mar 2026 11.15 AM

നേമത്ത് താമര വീണ്ടും വിരിയുമെന്ന് ബിജെപി ; ന്യൂനപക്ഷം ശിവന്‍കുട്ടിയെ കൈവിടും ; ഇസ്‌ളാമികവോട്ടുകള്‍ വിഭജിച്ച് പോകും

uploads/news/2026/03/831437/rajeev-chandrasekhar-roadsh.jpg

നേമം: കോണ്‍ഗ്രസ് ശബരീനാഥനെ കൂടി പ്രഖ്യാപിച്ചതോടെ ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് ഉറപ്പായ നേമത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് സാധ്യത കൂടുതലെന്ന് വിലയിരുത്തല്‍. അഞ്ചുവര്‍ഷം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നും സാഹചര്യം ഏറെ വ്യത്യാസപ്പെട്ടിട്ടുണ്ടെന്നും അതിന്റെ സൂചനയാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും കണ്ടതെന്നും ഈ ട്രന്റ് തുടരാനായാല്‍ നേമത്ത് രാജീവ് ചന്ദ്രശേഖര്‍ക്ക് വിജയം നേടാനാകുമെന്നാണ് വിലയിരുത്തല്‍.

നേമത്ത് രണ്ടു തവണ വിജയിച്ച വി.ശിവന്‍കുട്ടിയാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. ബിജെപിയുടെ അക്കൗണ്ട് ഇരട്ടപ്പൂട്ടിട്ട് പൂട്ടിയിരിക്കുകയാണ് എന്നുമാണ് വി.ശിവന്‍കുട്ടി പറയുന്നത്. എന്നാല്‍ സിപിഐഎം വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ ബിജെപിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഇവിടുത്തെ വോട്ടുഷെയറില്‍ വ്യാപകമായ വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളതായും ബിജെപി കരുതുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേമം മേഖലയില്‍ രാജീവ് നേടിയത് 45.8% വോട്ടുകളാണ്. അന്ന് തിരുവനന്തപുരത്ത് ജയം നേടിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനേക്കാള്‍ വലിയ ലീഡ് അദ്ദേഹം പല മേഖലകളിലും പിടിക്കുകയും ചെയ്തിരുന്നു. ഈ വോട്ടുകള്‍ ചോരാതെ നിലനിര്‍ത്താനാണ് ബിജെപിയുടെ ശ്രമം.

2025-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഭൂരിഭാഗം കോര്‍പ്പറേഷന്‍ വാര്‍ഡുകളും ബിജെപി പിടിച്ചെടുത്തിരുന്നു. 2016ല്‍ ഒ. രാജഗോപാലിലൂടെ ബിജെപിക്ക് നിയമസഭയിലേക്കുള്ള കവാടം തുറന്നുകൊടുത്ത മണ്ഡലമാണ് നേമം. 2021-ല്‍ വി. ശിവന്‍കുട്ടിയിലൂടെ ഇടതുപക്ഷം തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു. അതേസമയം കേരളത്തില്‍ ഇടതുതരംഗം വീശിയടിച്ച 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പോലും ബിജെപി നേമത്ത് ശക്തമായ പോരാട്ടം കാഴ്ചവെച്ചിരുന്നു. ഇത്തവണ ഈ വോട്ടുകളില്‍ സ്ഥിരത വരികയും ഇതിനൊപ്പം ശക്തമായ ഭരണവിരുദ്ധവികാരം കൂടി ആകുമ്പോള്‍ ബിജെപിക്ക് പ്രതീക്ഷകള്‍ ഏറെയാണ്.

കഴിഞ്ഞതവണ ശിവന്‍കുട്ടിക്ക് വ്യാപകമായി ഇസ്‌ളാമിക വോട്ടുകള്‍ കിട്ടിയിരുന്നു. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് ജമാ അത്തെയുമായി കൂടിയതോടെ ആ നീക്കം ഉണ്ടാകില്ലന്നും ശബരീനാഥന്റെ വരവ് ഇടതുപക്ഷത്തിന്റെ വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു ശക്തമായ ത്രികോണ മത്സരം നടന്നാല്‍ ന്യൂനപക്ഷവോട്ടുകള്‍ ശിവന്‍കുട്ടിയും ശബരിനാഥനുമായി ചിതറിപ്പോകുമ്പോള്‍ ബിജെപി വോട്ടുകള്‍ കൃത്യമായി പെട്ടിയില്‍ വീഴുകയും ചെയ്യും. യുഡിഎഫ് വോട്ടുകള്‍ കുറഞ്ഞാലും അത് ബിജെപിയെ തുണയ്ക്കുമെന്നും കരുതുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW