Sunday, March 22, 2026 Last Updated 3 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 22 Mar 2026 02.30 PM

ഖത്തറിന്റെ സൈനിക ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണു: ആറ് മരണം, ഒരാള്‍ക്കായി തിരച്ചില്‍

qatar, helicopter, crash, six, dead

ദോഹ: ഖത്തറിന്റെ സൈനിക ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ് ആറ് പേര്‍ മരിച്ചു. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ നടക്കുന്നു. സാങ്കേതിക തകരാറാണ് അപകടകാരണമെന്നു ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പതിവ് പരിശീലന പറക്കലിനിടെയുണ്ടായ സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് അപകടമെന്നാണ് വിവരം. പുലര്‍ച്ചെ രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിക്കുള്ളിലായിരുന്നു അപകടം. ഹെലികോപ്റ്ററില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്. മാരിടൈം സെര്‍ച്ച് ആന്റ് റെസ്‌ക്യു ടീമിനൊപ്പം ഖത്തര്‍ ഇന്റര്‍നാഷനല്‍ സെര്‍ച്ച് ആന്റ് റെസ്‌ക്യു ഗ്രൂപ്പും തിരച്ചിലിനായി രംഗത്തുണ്ടായിരുന്നു.

Ads by Google
Ads by Google
TRENDING NOW