Sunday, March 22, 2026 Last Updated 3 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 20 Mar 2026 04.25 PM

92 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് അവസരം നലകിയത് ഒമ്പത് ഇടത്ത് ; രാഹുല്‍ഗാന്ധി ഇടപെടണമെന്ന് ഷമാ മുഹമ്മദ്

uploads/news/2026/03/831317/shama-muhammed.jpg

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി അവസാനിക്കുന്നില്ല. രണ്ടുഘട്ടത്തില്‍ പ്രഖ്യാപനം നടത്തിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം നല്‍കിയിട്ടില്ലെന്ന ആക്ഷേപവുമായി എഐസിസി വക്താവ് ഷമാ മുഹമ്മദ് രംഗത്ത് വന്നു. വെറും ഒമ്പത് സ്ത്രീകള്‍ക്കാണ് അവസരം നല്‍കിയതെന്നും കഴിവുള്ള സ്ത്രീകളെ തള്ളിയെന്നും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാന്‍ രാഹുല്‍ഗാന്ധി അടിയന്തരമായി ഇടപെടണമെന്നും ഷമാ മുഹമ്മദ് പറഞ്ഞു.

ഷമാ മുഹമ്മദിന് കണ്ണൂരില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. ഈ വിവരം അവര്‍ നേരത്തേ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടപ്പോള്‍ പരിഗണിക്കപ്പെട്ടില്ല. ഇതിന് പിന്നാലെയാണ് സാമുഹ്യമാധമത്തില്‍ കുറിപ്പുമായി ഷമ എത്തിയത്. കണ്ണൂരില്‍ അഡ്വ. ടി ഒ മോഹനനാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്.

'സ്ഥാനാര്‍ത്ഥിത്വം നിരസിക്കപ്പെട്ടു. പക്ഷെ പരാജയപ്പെട്ടിട്ടില്ല. ഞാന്‍ ഏറെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധിയോട് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സ്ത്രീകളെ സഹായിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. 92 സീറ്റുകളില്‍ 9 മണ്ഡലങ്ങള്‍ മാത്രമാണ് സ്ത്രീകള്‍ക്ക് നല്‍കിയത്. ലോക്സഭയില്‍ കേരളത്തില്‍ നിന്നുളള കോണ്‍ഗ്രസ് എംപിമാരില്‍ ഒരാള്‍ മാത്രമാണ് വനിത. കഴിവുളള സ്ത്രീകള്‍ക്ക് ഇത്തരം സാഹചര്യങ്ങള്‍ നേരിടേണ്ടിവരുന്നത് ദുഃഖകരമാണ്' ഷമ മുഹമ്മദ് എക്സില്‍ കുറിച്ചു.

കൊച്ചിയില്‍ ദീപ്തി മേരി വര്‍ഗ്ഗീസിന്റെ പേര് പറഞ്ഞു കേട്ടെങ്കിലൂം അവസരം നല്‍കിയില്ല. ദീപ്തി മേരി വര്‍ഗീസിന്റെ പേര് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് നിര്‍ദേശിച്ചത്. എന്നാല്‍ ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനെയാണ് പരിഗണിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW