Saturday, March 21, 2026 Last Updated 12 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 21 Mar 2026 05.19 PM

ബിജെപി സിപിഎം ഡീല്‍ ആരോപണം ; കോണ്‍ഗ്രസിന്റെ നെറികെട്ട രാഷ്ട്രീയമെന്ന് രാജീവ് ചന്ദ്രശേഖര്‍ ; ബിജെപിയ്ക്ക് നിര്‍ണ്ണായക തെര​ഞ്ഞെടുപ്പ്

bjp president

തിരുവനന്തപുരം : പാലക്കാട്ടെ ബിജെപി സിപിഎം ഡീലെന്ന കോണ്‍ഗ്രസിന്റെ ആരോപണം നെറികെട്ട രാഷ്ട്രീയമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നാണമില്ലാത്തതും വ്യാജവാഗ്ദാനങ്ങള്‍ നല്‍കുന്നതുമായ പാര്‍ട്ടിയുടെ സര്‍ട്ടിഫിക്കറ്റ് എന്തായാലും ബിജെപിയ്ക്ക് ആവശ്യമില്ലെന്നും പറഞ്ഞു. ബിജെപി പ്രധാനകക്ഷിയാകുന്ന ആദ്യ തെരഞ്ഞെടുപ്പാണെന്നും അപ്രതീക്ഷിത സീറ്റില്‍ ജയിക്കുമെന്നും പറഞ്ഞു.

ഏഷ്യാനെറ്റിന്റെ അഭിമുഖത്തിലായിരുന്നു രാജീവ് ചന്ദ്രശേഖറുടെ മറുപടി. 140 സീറ്റിലും ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതായും മൂന്നാം എല്‍ഡിഎഫ് സര്‍ക്കാരിനുള്ള സാധ്യത പൂജ്യമാണെന്നും എന്‍ഡിഎഫും യുഡിഎഫും ജനങ്ങളെ വഞ്ചിക്കുന്ന പാര്‍ട്ടിയാണെന്നും പറഞ്ഞു. ബിജെപിയ്ക്ക് ഇത് നിര്‍ണ്ണായക തെരഞ്ഞെടുപ്പാണെന്നും രണ്ടു മുന്നണികളും ഒന്നാണെന്ന് ജനങ്ങള്‍ക്ക് മനസ്സിലാ്യെന്നും സിപിഐഎമ്മിന്റെ വീഴ്ചയുടെ ഗുണം ഇത്തവണ എന്തായാലും കോണ്‍ഗ്രസിന് കിട്ടില്ലെന്നും അവര്‍ക്ക് വളരെ കുറച്ച് സീറ്റുകളെകിട്ടു എന്നും പറഞ്ഞു.

ഇത് ബിജെപിയ്ക്ക് നിര്‍ണ്ണായക തെരഞ്ഞെടുപ്പാണെന്നും ഒന്നോ രണ്ടോ സീറ്റിന് വേണ്ടിയല്ല ബിജെപി മത്സരിക്കുന്നതെന്നും പറഞ്ഞു. തൃപുരയും ബംഗാളും പെട്ടെന്ന് മാറ്റം ഉള്‍ക്കൊണ്ടു. കേരളത്തിലും ഉടന്‍ മാറ്റം വരുമെന്നും പറഞ്ഞു. മാറിമാറി ഭരിച്ച് എല്‍ഡിഎഫും യുഡിഎഫും കേരളത്തെ നശിപ്പിച്ചു. കോണ്‍ഗ്രസും സിപിഐഎമ്മും തമ്മിലാണ് ഡീലെന്നും കേരളത്തില്‍ പരസ്പരം എതിര്‍ക്കുന്നവര്‍ക്ക് തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ രണ്ടു പാര്‍ട്ടികളും ഒരു സഖ്യത്തിന്റെ ഭാഗമാണെന്നും ബിജെപിയാണ് അവരുടെ എതിരാളിയെന്നും പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസും സിപിഐഎമ്മും ചേര്‍ന്നാണ് തന്നെ തോല്‍പ്പിച്ചത്. ഇത് രണ്ടു മുന്നണികളും ഒന്നാണെന്നും പറഞ്ഞു. ഡബിള്‍ലോക്ക് സീറോ സീറ്റ് ആക്ഷേപങ്ങളില്‍ കാര്യമല്ല. വി ശിവന്‍കുട്ടി സംസ്ഥാനത്തെ പരാജയപ്പെട്ട മന്ത്രിയും എംഎല്‍എയുമാണെന്നും പറഞ്ഞു. മരുമകന്‍ പ്രയോഗത്തില്‍ ഖേദമില്ലെന്നും പ്രധാനമന്ത്രിയെ ആക്രമിച്ചാല്‍ അതിന് മറുപടി നല്‍കുമെന്നും പറഞ്ഞു.

നേമം അടക്കമുള്ള സീറ്റുകളില്‍ ബിജെപി വന്‍ വിജയം നേടുമെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വിജയസാധ്യത കണക്കിലെടുത്താണ് നടത്തിയതെന്നും കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രിയടക്കമുള്ള ദേശീയനേതാക്കള്‍ എത്തുമെന്നും പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW