Friday, March 20, 2026 Last Updated 9 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 20 Mar 2026 11.04 AM

ജനം എല്‍ഡിഎഫിന് വോട്ട് ചെയ്യില്ല ; പിണറായിയുടെ മൂന്നാം ഊഴം ജനം തള്ളും; ജി. സുധാകരന്‍

uploads/news/2026/03/831274/3.gif
photo - facebook

ആലപ്പുഴ : പിണറായി വിജയന് മൂന്നാം ഊഴത്തില്‍ ഭരണം​ പിടിക്കാന്‍ കഴിയില്ലെന്ന് ജി . സുധാകരന്‍ പറഞ്ഞു. നിലവിലെ രാഷട്രീയ സാഹചര്യത്തില്‍ ജനങ്ങള്‍ ഇടുതപക്ഷത്തിന് വോട്ട് ചെയ്യില്ല .പിണറായി മൂന്നാമത് മുഖ്യമന്ത്രിയാവുന്ന കാര്യത്തില്‍ താന്‍ നിലപാട് മാറ്റിയിട്ടില്ല.

അങ്ങനെ വ്യാഖ്യാനിച്ചത് ചില ചാനലുകള്‍. മുഖ്യമന്ത്രി ആകുന്നതില്‍ സന്തോഷമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നു പറഞ്ഞു. സന്തോഷം എന്നു പറഞ്ഞാല്‍ താന്‍ എന്തിന് പിണറായി വിജയനെ ചീത്ത പറയണമെന്നും സുധാകരന്‍ പറഞ്ഞു .

തനിക്ക് പാർലമെന്ററി മോഹം എന്ന് പറയുന്നവർക്ക് നാണവും മാനവും ഉണ്ടോയെന്നും പറയുന്നവർ കണ്ണടച്ച് ഇരിക്കുകയാണോയെന്നും സുധാകരൻ ചോദിച്ചു . എ.എം ആരിഫിന് പാർലമെന്ററി വ്യാമോഹം ഇല്ലേയെന്ന് ജി.. സുധാകരൻ ചോദിച്ചു. ആറാം തവണയാണ് ഇപ്പോൾ മത്സരിക്കുന്നത്. പത്തോ പതിനഞ്ച് പേര് മൂന്നും നാലും തവണയാണ് മത്സരിക്കുന്നത്. കൈരളിക്കെതിരെ ആദ്യകാലത്ത് പണം സ്വരൂപിച്ചു കൊടുത്ത ആളാണ് താൻ.

കൈരളിയുടെ റിപ്പോർട്ടർ കമ്മ്യൂണിസ്റ്റുകാരൻ അല്ല എന്നും ജി. സുധാകരൻ. താൻ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയായി പ്രചരണം ആരംഭിക്കും. സഹായിക്കാൻ ഏത് രാഷ്ട്രീയ പാർട്ടികൾക്ക് മുന്നോട്ട് വരാം .അമ്പലപ്പുഴ മണ്ടലത്തിലെ നൂറിലധികം കേന്ദ്രങ്ങളിൽ മണ്ഡലത്തിൽ പ്രസംഗിക്കും. പോസ്റ്ററുകളും ബാനറുകളും അധികമല്ലാതെ ഉണ്ടാകും.

Ads by Google
Ads by Google
TRENDING NOW