Friday, March 20, 2026 Last Updated 17 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 20 Mar 2026 03.20 PM

മറ്റൊരു പാര്‍ട്ടിയിലേക്കും ഇല്ല, കോണ്‍ഗ്രസില്‍ തുടരും ; ഇനി ലക്ഷ്യം പിണറായിയെ താഴെയിറക്കലെന്ന് സുധാകരന്‍

uploads/news/2026/03/831307/k-sudhakaran.jpg

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ എങ്ങനെയും താഴെ ഇറക്കുകയാണ് ലക്ഷ്യമെന്നും പാര്‍ട്ടിയിലെ ഒരു കുട്ടിയെപ്പോലും തോല്‍പ്പിക്കാന്‍ താന്‍ ശ്രമിക്കില്ലെന്നും കണ്ണൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ്‌നേതാവ് കെ സുധാകരന്‍. കോണ്‍ഗ്രസ് മിന്നും വിജയം നേടുമെന്നും മറ്റൊരു പാര്‍ട്ടിയിലേക്കും തല്‍ക്കാലം പോകാന്‍ ഇല്ലെന്നും അത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പുറത്തുവന്നതിന് ശേഷമുളള ആദ്യ പ്രതികരണമാണിത്.

ദിവസങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് താന്‍ കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നും പാര്‍ട്ടിയാണ് വലുതെന്നും താനല്ലെന്നും സുധാകരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചാലും പാര്‍ട്ടി വിടുകയില്ലെന്നും വ്യക്തമാക്കി. സ്വതന്ത്രനായി മത്സരിക്കുമെന്ന നിലപാടും സുധാകരന്‍ തള്ളി. മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും പാര്‍ട്ടി പറഞ്ഞാല്‍ മാത്രമേ മത്സരിക്കുവെന്നും പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രതിസന്ധിക്കഖും ചര്‍ച്ചകള്‍ക്കും ശേഷം ഇന്ന് രാവിലെയായിരുന്നു സുധാകരന്‍ ഡല്‍ഹിയില്‍ നിന്നും കേരളത്തില്‍ എത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും സാഹചര്യങ്ങള്‍കൊണ്ട് അതിന് കഴിഞ്ഞില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. പേരാവൂരിലും കണ്ണൂരിലും പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ കണ്ണൂരില്‍ സീറ്റ് നല്‍കണമെന്ന കാര്യത്തില്‍ കടുത്ത നിലപാട് എടുത്ത സുധാകരന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞതോടെയാണ് വഴങ്ങിയത്. സുധാകരനെ ഫോണില്‍ വിളിച്ച എ കെ ആന്റണി പിണറായി സര്‍ക്കാരിന് മൂന്നാം ഊഴം നല്‍കരുതെന്നും കോണ്‍ഗ്രസ് വിട്ടു സുധാകരന്‍ മത്സരിച്ചാല്‍ യുഡിഎഫ് പരാജയപ്പെടുമെന്ന് പറഞ്ഞതോടെ അയഞ്ഞത്.

നേരത്തേ കെ സുധാകരന് സീറ്റ് നല്‍കുന്ന കാര്യത്തില്‍ എഐസിസിയില്‍ തന്നെ വലിയ ചര്‍ച്ചയാണ് ഉയര്‍ന്നത്. എന്നാല്‍ എംപിമാര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ല എന്ന നിലപാടില്‍ വി ഡി സതീശന്‍ ഉറച്ചുനിന്നു. സുധാകരന് സീറ്റ് നല്‍കേണ്ടതില്ല എന്ന നിലപാടാണ് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖര്‍ഗെയും സ്വീകരിച്ചത്. ഇതോടെ സുധാകരന്‍ പാര്‍ട്ടി വിടുകയാണെന്നും ബിജെപിയില്‍ ചേരുമെന്നും സ്വതന്ത്രനായി മത്സരിക്കുമെന്നും വന്നതോടെയാണ് എ.കെ.ആന്റണിയും രമേശ് ചെന്നിത്തലയും വിഷയത്തില്‍ ഇടപെട്ടത്.

Ads by Google
Ads by Google
TRENDING NOW