-->
ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്കിനും സ്‌ക്വാഷ് താരം ദീപിക പളളിക്കലിനും പെണ്‍കുഞ്ഞ് പിറന്നു. റാഹാ പളളിക്കല്‍ കാര്‍ത്തിക് എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. ഈ സന്തോഷ വാര്‍ത്ത ദിനേശ് കാര്‍ത്തിക് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
അനുഗ്രഹങ്ങളോടെയും വാക്കുകള്‍ക്കതീതമായ കൃതജ്ഞതയോടെയും ഞങ്ങളുടെ പെണ്‍കുട്ടികയെ ഈ ലോകത്തിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. അനിയത്തി വന്നതിന്റെ ആവേശത്തിലാണ് കബീറും സിയാനും. സ്‌നേഹത്തോടെ ദീപിക& ദിനേശ്- ദിനേശ് കാര്‍ത്തിക് കുറിച്ചു.
2015 ഓഗസ്റ്റിലാണ് ഇരുവരുടെയും വിവാഹം. പരമ്പരാഗത ഹിന്ദു, ക്രിസ്ത്യന്‍ ആചാരപ്രകാരമാണ് വിവാഹം നടന്നത്. 2021 ല്‍ ഇരുവര്‍ക്കും ഇരട്ടക്കുട്ടികള്‍ ജനിച്ചു. കബീര്‍, സിയാന്‍ എന്നാണ് അവരുടെ പേരുകള്‍.
20 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറില്‍ നിന്ന് വിരമിച്ച ശേഷം കോച്ചിങ് കമന്ററി റോളുകളിലേക്ക് ദിനേശ് കാര്‍ത്തിക് മാറിയിരുന്നു. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മെന്ററും ബാറ്റിങ് കോച്ചുമായിരുന്നു.
സ്‌ക്വാഷ് താരമായ ദീപിക ലോകറാങ്കില്‍ ആദ്യ പത്തിനുളളില്‍ ഇടം നേടിയ ആദ്യ ഇന്ത്യന്‍ വനിതാ താരമാണ്. പത്മശ്രീ പുരസ്‌കാരം നേടിയ അവര്‍ കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് മെഡലുകള്‍ സമ്മാനിച്ചിട്ടുണ്ട്.
പത്മശ്രീ പുരസ്‌കാരവും കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകളില്‍ നിരവധി മെഡലുകളും നേടിയ അവര്‍ രാജ്യത്തെ ഏറ്റവും മികച്ച കായിക താരങ്ങളില്‍ ഒരാളായി തുടരുന്നു. 2023 ഒക്ടോബറില്‍ നടന്ന ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ മിക്സഡ് ഡബിള്‍സില്‍ സ്വര്‍ണം നേടിയാണ് അവര്‍ തിരിച്ചുവരവ് ഗംഭീരമാക്കിയത്.