Friday, March 20, 2026 Last Updated 25 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 19 Mar 2026 11.40 PM

ജംഷഡ്‌പുരിനെ സ്‌പോര്‍ട്ടിങ്‌ കുരുക്കി

ഹൈദരാബാദ്‌: ജംഷഡ്‌പുര്‍ എഫ്‌്.സിയെ സമനിലയില്‍ കുരുക്കി സ്‌പോര്‍ട്ടിങ്‌ ഡല്‍ഹി. സ്വന്തം തട്ടകമായ ഗചിബൗളി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സ്‌പോര്‍ട്ടിങ്‌ ഡല്‍ഹി 1-1 നാണു ജംഷഡ്‌പുരിനെ കുരുക്കിയത്‌. 21-ാം മിനിറ്റില്‍ സണ്ണി ജോസഫിലൂടെ മുന്നിലെത്താന്‍ ഡല്‍ഹിക്കായി.
കളി തീരാന്‍ ഒരു മിനിറ്റ്‌ ശേഷിക്കേ നികോള സ്ലോയാനികോവിച്‌ ജംഷഡ്‌പുരിനായി സമനില ഗോളടിച്ചു. പന്തടക്കത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. ആറ്‌ കളികളില്‍നിന്നു 13 പോയിന്റുള്ള ജംഷഡ്‌പുര്‍ രണ്ടാം സ്‌ഥാനത്തു തുടര്‍ന്നു. അവര്‍ നാല്‌ കളികളില്‍ ജയിച്ചു. ഒരു തോല്‍വിയും സമനിലയും വഴങ്ങി. സ്‌പോര്‍ടിങ്‌ ഡല്‍ഹി ഇതുവരെ രണ്ട്‌ പോയിന്റ്‌ നേടി. മൂന്ന്‌ തോല്‍വികള്‍ നേടിയ അവര്‍ക്ക്‌ രണ്ട്‌ സമനിലകളാണു നേട്ടം.

ലജോങിന്‌ ജയം
ഷില്ലോങ്‌: ഐ ലീഗ്‌ ഫുട്‌ബോളില്‍ ഷില്ലോങ്‌ ലജോങിന്‌ ജയം. ചാന്‍മാരി എഫ്‌.സിക്കെതിരേ നടന്ന മത്സരത്തില്‍ 2-1 നാണു ലജോങ്‌ ജയിച്ചത്‌.
മറ്റൊരു മത്സരത്തില്‍ ശ്രീനിധി ഡെക്കാന്‍ 1-1 നു നാംധാരി എഫ്‌.സിയുമായി സമനിലയില്‍ പിരിഞ്ഞു. നാല്‌ കളികളില്‍നിന്ന്‌ ഏഴ്‌ പോയിന്റുള്ള ഷില്ലോങ്‌ ലജോങ്‌ ഒന്നാം സ്‌ഥാനത്തായി. രണ്ടും മൂന്നും സ്‌ഥാനങ്ങളിലുള്ള രാജസ്‌ഥാന്‍ എഫ്‌.സിക്കും ശ്രീനിധി ഡെക്കാനും ഏഴ്‌ പോയിന്റ്‌ വീതമാണ്‌.

Ads by Google
Thursday 19 Mar 2026 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW