Friday, March 20, 2026 Last Updated 25 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 19 Mar 2026 11.40 PM

കേരളാ താരങ്ങള്‍ റെഡി

കൊച്ചി/ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന എന്‍.ബി.എ. 3 ഓണ്‍ 3 ജൂനിയര്‍ എ.സി.ജി. നാഷണല്‍ ഫൈനല്‍സില്‍ മാറ്റുരയ്‌ക്കാന്‍ കേരളാ താരങ്ങള്‍ റെഡി. ആറ്‌ അണ്ടര്‍-14 ബാസ്‌കറ്റ്‌ബോള്‍ ടീമുകളാണ്‌ കൊച്ചിയില്‍നിന്നു ഡല്‍ഹിയിലെത്തിയത്‌.
ഇന്നു മുതല്‍ 24 വരെ കെ.ഡി ജാദവ്‌ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണു മത്സരം. 3 ഓണ്‍ 3 ജൂനിയര്‍ കൊച്ചി ഘട്ടത്തില്‍ നിന്നാണു ടീമുകളെ തെരഞ്ഞെടുത്തത്‌. ലുധിയാന, ഉദയ്‌പൂര്‍, മുംബൈ, ഗുവാഹത്തി, ബംഗളൂരു, പ്രയാഗ്‌ രാജ്‌, ഇന്‍ഡോര്‍, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള ടീമുകളോടാണു കേരളം മത്സരിക്കുക.
ചാമ്പ്യന്‍ഷിപ്പ്‌ (40 ടീമുകള്‍), ഓള്‍ സ്‌റ്റാര്‍ ചാമ്പ്യന്‍ഷിപ്പ്‌ (20 ടീമുകള്‍) എന്നിങ്ങനെ രണ്ട്‌ വിഭാഗങ്ങളിലായാണു മത്സരങ്ങള്‍.
കേരളാ ടീം:
പെണ്‍കുട്ടികള്‍ -
പ്രോവിഡന്‍സ്‌ ജി.എച്ച്‌.എസ്‌.എസ്‌, കോഴിക്കോട്‌: അക്ഷര, ലക്ഷ്‌മി ടി., തീര്‍ഥ പ്രവീണ്‍, അലീന അല്‍ഫോന്‍സ ആഞ്ചല്‍.
ജി.വി.എച്ച്‌.എസ്‌.എസ്‌. (സ്‌പോര്‍ട്‌സ് ഡിവിഷന്‍) കണ്ണൂര്‍: അഭിന ആര്‍., നര്‍മിന്‍ ജോയ്‌ കെ., അനാമിക പി.
ആണ്‍കുട്ടികള്‍ -
ഗിരിദീപം ബെഥനി, കോട്ടയം: അഭിനവ്‌ സുരേഷ്‌, നിഷാല്‍ പി. പി., ആല്‍വിന്‍ ജുജു, ബാന്‍ നിഹാല്‍ നസീര്‍.
എല്‍.എഫ്‌.സി.എച്ച്‌.എസ്‌.എസ്‌, കൊരട്ടി: അഭിനവ്‌ ബിജു, അഭിദേവ്‌ എ. ആര്‍., സാവിയോ കെ. ജോസ്‌, ആല്‍ബര്‍ട്ട്‌ ജിജോ.
ഓള്‍ സ്‌റ്റാര്‍ ടീമുകള്‍:
പെണ്‍കുട്ടികള്‍: ജോവിന ടിനു (രാജഗിരി ക്രിസ്‌തുജയന്തി പബ്ലിക്‌ സ്‌കൂള്‍), ദിയ രാധാകൃഷ്‌ണന്‍ കെ. (സെന്റ്‌ തെരേസാസ്‌ കോണ്‍വെന്റ്‌ ജി.എച്ച്‌.എസ്‌.എസ്‌), ആന്റോസ്‌ ജിജോ (സെന്റ്‌ തെരേസാസ്‌ കോണ്‍വെന്റ്‌ ജി.എച്ച്‌.എസ്‌.എസ്‌), ശ്വേതിക ഭാവീഷ്‌ (പ്ര?വിഡന്‍സ്‌ ഗേള്‍സ്‌ എച്ച്‌.എസ്‌.എസ്‌).
ആണ്‍കുട്ടികള്‍: ഇവാന്‍ ജോണ്‍ (ജ്യോതി നികേതന്‍), മാധവ്‌ കൃഷ്‌ണ എം. എം. (ടി.എസ്‌.ഡി കുന്നംകുളം), ജേക്ക്‌ മൈക്കല്‍ ഇലഞ്ഞിക്കല്‍ (രാജഗിരി ക്രിസ്‌തുജയന്തി പബ്ലിക്‌ സ്‌കൂള്‍), ആദി ജി. നായര്‍ (സില്‍വര്‍ ഹില്‍സ്‌ എച്ച്‌.എസ്‌.എസ്‌).
ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയുമായി സഹകരിച്ച്‌ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പ്‌ രാജ്യത്തെ ഏറ്റവും വലിയ സ്‌കൂള്‍ അധിഷ്‌ഠിത ബാസ്‌കറ്റ്‌ബോള്‍ പദ്ധതിയാണ്‌. അടുത്ത തലമുറയിലെ ബാസ്‌കറ്റ്‌ബോള്‍ പ്രതിഭകളെ കണ്ടെത്തുകയാണു ലക്ഷ്യം.

Ads by Google
Thursday 19 Mar 2026 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW