Thursday, March 19, 2026 Last Updated 59 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Mar 2026 11.47 PM

സണ്‍റൈസേഴ്‌സിനെ നയിക്കാന്‍ ഇഷാന്‍ കിഷന്‍

uploads/news/2026/03/830967/sp1.jpg

ഹൈദരാബാദ്‌: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ (ഐ.പി.എല്‍) ട്വന്റി-20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ പുതിയ സീസണിനു തുടക്കമിടാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്‌ ഇടക്കാല നായകന്‍. വിക്കറ്റ്‌കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനാണ്‌ ടീം മാനേജ്‌മെന്റ്‌ നായകന്റെ ചുമതല നല്‍കിയിരിക്കുന്നത്‌. സ്‌ഥിരം നായകന്‍ പാറ്റ്‌ കമ്മിന്‍സ്‌ ടീമിനൊപ്പം ചേരാന്‍ വൈകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്‌ കിഷന്‌ പുതിയ ഉത്തരവാദിത്തം. ഇടംകൈയന്‍ വെടിക്കെട്ട്‌ ഓപ്പണിങ്‌ ബാറ്റര്‍ അഭിഷേക്‌ ശര്‍മയായിരിക്കും ഇക്കാലയളവില്‍ ടീമിന്റെ ഉപനായകന്‍. പരുക്കിന്റെ പിടിയിലായതാണ്‌ ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ കൂടിയായ പാറ്റ്‌ കമ്മിന്‍സിനു വിനയായത്‌. ഇതേത്തുടര്‍ന്ന്‌ കമ്മിന്‍സ്‌ അടുത്തിടെ സമാപിച്ച ട്വന്റി-20 ലോകകപ്പിലും കളിച്ചിരുന്നില്ല.
ഐ.പി.എല്‍. 2025 സീസണിനു മുന്നോടിയായി ജിദ്ദയില്‍ നടന്ന മെഗാ താരലേലത്തിലാണ്‌ ഇഷാന്‍ കിഷന്‍ സണ്‍ റൈസേഴ്‌സിലെത്തിയത്‌. 11.25 കോടി രൂപ ചെലവിട്ട്‌ മുംബൈ ഇന്ത്യന്‍സില്‍നിന്നാണ്‌ താരത്തെ ഹൈദരാബാദ്‌ റാഞ്ചിയത്‌. സണ്‍ റൈസേഴ്‌സിന്റെ ക്യാപ്‌റ്റന്‍ പദവിയില്‍ കിഷാനെത്തുന്നതോടെ പുതിയ സീസണില്‍ 10 ഐ.പി.എല്‍. ടീമുകളെയും നയിക്കുന്നത്‌ ഇന്ത്യന്‍ താരങ്ങളായിരിക്കുമെന്ന സവിശേഷതയുമുണ്ട്‌.

Ads by Google
Wednesday 18 Mar 2026 11.47 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW