Thursday, March 19, 2026 Last Updated 59 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Mar 2026 11.46 PM

ഹോക്കി ലോകകപ്പ്‌: ഇന്ത്യ, പാകിസ്‌താന്‍ ഒരേ ഗ്രൂപ്പില്‍

ലുസെയ്‌ന്‍: ഈ വര്‍ഷം നടക്കുന്ന ഹോക്കി ലോകകപ്പില്‍ പുരുഷവിഭാഗത്തില്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്‌താനും ഒരേ ഗ്രൂപ്പില്‍. ആംസ്‌റ്റര്‍ഡാമില്‍ ഇന്നലെ നടന്ന ചടങ്ങിലായിരുന്നു നറുക്കെടുപ്പ്‌. പൂള്‍ ഡിയില്‍ ഇരുടീമുകള്‍ക്കും പുറമേ ഇംഗ്ലണ്ട്‌, വെയില്‍സ്‌ ടീമുകളാണുള്ളത്‌.
ഓഗസ്‌റ്റ് 19 നാണ്‌ ഇന്ത്യ-പാക്‌ പോരാട്ടം. ഓഗസ്‌റ്റ് 15 ന്‌ വെയില്‍സിനെതിരേയാണ്‌ ഇന്ത്യയുടെ ഉദ്‌ഘാടന മത്സരം. ഓഗസ്‌റ്റ് 17 ന്‌ ഇംഗ്ലണ്ടിനെതിരേ കൊമ്പുകോര്‍ക്കും.
വനിതാ വിഭാഗത്തിലും പൂള്‍ ഡിയിലാണ്‌ ഇന്ത്യയുടെ സ്‌ഥാനം. ചൈന, ഇംഗ്ലണ്ട്‌, ദക്ഷിണാഫ്രിക്ക ടീമുകളാണ്‌ ഈ പൂളിലെ ഇതര ടീമുകള്‍. ബെല്‍ജിയത്തിലും ഹോളണ്ടിലുമായി ഓഗസ്‌റ്റ് 15 മുതല്‍ 30 വരെയാണ്‌ ലോകകപ്പ്‌ അരങ്ങേറുന്നത്‌.
പുരുഷ വിഭാഗം പൂള്‍ എ: ഹോളണ്ട്‌, അര്‍ജന്റീന, ന്യൂസിലന്‍സ്‌,
ജപ്പാന്‍.
പൂള്‍ ബി: ബെല്‍ജിയം, ജര്‍മനി, ഫ്രാന്‍സ്‌, മലേഷ്യ.
പൂള്‍ സി: ഓസ്‌ട്രേലിയ, സ്‌പെയിന്‍, അയര്‍ലന്‍ഡ്‌, ദക്ഷിണാഫ്രിക്ക.
വനിതാ വിഭാഗം പൂള്‍ എ: ഹോളണ്ട്‌, ഓസ്‌ട്രേലിയ, ചിലി,
ജപ്പാന്‍.
പൂള്‍ ബി: അര്‍ജന്റീന, ജര്‍മനി, യു.എസ്‌.എ, സ്‌കോട്ട്‌ലന്‍ഡ്‌.
പൂള്‍ സി: ബെല്‍ജിയം, സ്‌പെയിന്‍, ന്യൂസിലന്‍ഡ്‌, അയര്‍ലന്‍ഡ്‌.

Ads by Google
Wednesday 18 Mar 2026 11.46 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW