Thursday, March 19, 2026 Last Updated 59 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Mar 2026 11.46 PM

ബി.എല്‍.കെ. സ്‌കില്‍ ചലഞ്ച്‌ ഏപ്രില്‍ 11 മുതല്‍

തിരുവനന്തപുരം: എ.ബി.സി. ബാസ്‌കറ്റ്‌ബോള്‍ ഡെവലപ്‌മെന്റ്‌ ലീഗ്‌ പ്രൈവറ്റ്‌ ലിമിറ്റഡുമായി സഹകരിച്ച്‌ സ്‌റ്റാര്‍ട്ടിങ്‌ ഫൈവ്‌ സ്‌പോര്‍ട്‌സ്‌ മാനേജ്‌മെന്റും കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷനും ചേര്‍ന്ന്‌ ഏപ്രിലില്‍ കേരളത്തിലെ എല്ലാ കോര്‍ട്ടുകളിലും സജീവമാകാന്‍ ഒരുങ്ങുന്നു.
ബാസ്‌കറ്റ്‌ബോളില്‍ കേരളത്തിലെ അടിസ്‌ഥാന പ്രതിഭ ശക്‌തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പാണ്‌ ബാസ്‌കറ്റ്‌ബോള്‍ ലീഗ്‌ കേരള (ബി.എല്‍.കെ). അണ്ടര്‍-14, അണ്ടര്‍-19 വിഭാഗങ്ങളിലായി 1130-ലധികം എന്‍ട്രികളുടെ മികച്ച പ്രതികരണം ലഭിച്ചുകഴിഞ്ഞു. അതിന്റെ ഏറ്റവും പുതിയ സംരംഭമായ 'വണ്‍ മിനിറ്റ്‌ ടു ഹൂപ്പ്‌' (ഒ.എം.എച്ച്‌) സ്‌കില്‍ ചലഞ്ച്‌ ഏപ്രില്‍ 11 മുതല്‍ ആരംഭിക്കും.
യുവ ബാസ്‌കറ്റ്‌ബോള്‍ പ്രതിഭകളെ വാര്‍ത്തെടുക്കുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌. ഏപ്രില്‍ 11 ന്‌ തിരുവനന്തപുരം, കേരള സര്‍വകലാശാലയിലെ സെനറ്റ്‌ ഹാള്‍ കാമ്പസിലും 12 ന്‌ ആലപ്പുഴയില്‍ ജ്യോതി നികേതന്‍ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളലും കോട്ടയത്ത്‌ സെന്റ്‌ എഫ്രേംസ്‌ എച്ച്‌.എസ്‌.എസ്‌. മാന്നാനത്തും ഏപ്രില്‍ 13 ന്‌ എറണാകുളത്തും റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ കൊച്ചിയിലും തൃശൂരില്‍ മുനിസിപ്പല്‍ സ്‌റ്റേഡിയം ചാലക്കുടിയിലും 14 ന്‌ തലശേരി മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലും കോഴിക്കോട്‌ സില്‍വര്‍ ഹില്‍സ്‌ എച്ച്‌.എസ്‌.എസിലും ഒ.എം.എച്ച്‌. സ്‌കില്‍ ചലഞ്ച്‌ സംഘടിപ്പിക്കും.
ബാസ്‌കറ്റ്‌ബോള്‍ ലീഗ്‌ കേരളയുടെ ആറു ഫ്രാഞ്ചൈസികളായ ട്രിവാന്‍ഡ്രം ക്യാപിറ്റല്‍സ്‌, ആലപ്പുഴ ഡോള്‍ഫിന്‍സ്‌, കോട്ടയം ബൈസണ്‍സ്‌, കൊച്ചി സ്‌റ്റാലിയന്‍സ്‌, തൃശൂര്‍ ടാസ്‌കേഴ്‌സ്, കാലിക്കറ്റ്‌ വാരിയേഴ്‌സ്‌ എന്നിവരുടെ ബാസ്‌കറ്റ്‌ബോള്‍ യാത്രയില്‍ പുതിയ അധ്യായവും ഇതിലൂടെ കുറിക്കപ്പെടും.

Ads by Google
Wednesday 18 Mar 2026 11.46 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW