Wednesday, March 18, 2026 Last Updated 18 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Mar 2026 10.32 AM

മതി ഇവിടെവെച്ച് നിര്‍ത്തിക്കോ, നടിമാര്‍ നിങ്ങളുടെ സ്വത്തല്ല, അവരുടെ പേര് നിങ്ങള്‍ക്ക് തമാശ പറയാനുളളതല്ല; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

khushbu

നടി നയന്‍താരയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയ എഐഎഡിഎംകെ എംപി സി വി ഷണ്മുഖത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍. ഒരു നടിയുടെ പേര് വിലകുറഞ്ഞ തമാശകള്‍ പറയുന്നതിനായുളള ഉപാധിയല്ലെന്ന് ഖുശ്ബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഈ ലോകത്തിലെ ഓരോ പുരുഷനും ഒരു സ്ത്രീയില്‍ നിന്നാണ് ജനിച്ചത്. എം.പിയുടെ പരാമര്‍ശം അനാദരവ് മാത്രമല്ല മനുഷ്യരാശിക്കുതന്നെ അപമാനമാണെന്നും ബഹുമാനം എന്നത് പരസ്പരം ഉണ്ടാകേണ്ടതാണെന്നും ഖുശ്ബു പറഞ്ഞു.

‘സ്ത്രീകള്‍ -പ്രത്യേകിച്ച് സ്ത്രീ അഭിനേതാക്കള്‍ -നിങ്ങളുടെ സ്വത്തല്ല, നിങ്ങളുടെ സംസാര വിഷയങ്ങളുമല്ല, അല്ലെങ്കില്‍ സൗകര്യപ്രദമാകുമ്പോഴെല്ലാം എല്ലാവര്‍ക്കും അവരുടെ സംഭാഷണങ്ങളില്‍ ഉന്നയിക്കാന്‍ കഴിയുന്ന ഒരു ഉപഭോഗവസ്തുവല്ല.

ഒരു വനിതാ അഭിനേതാവിന്റെ പേര് വിലകുറഞ്ഞ തമാശകള്‍ക്കോ, നിസ്സാരമായ അപമാനങ്ങള്‍ക്കോ, സ്വന്തം വാദത്തെ ന്യായീകരിക്കാനോ ഉളള ഉപകരണമല്ല. മറ്റുളളവരെ പരിഹസിക്കാനോ അല്ലെങ്കില്‍ ഒരു കാര്യം തെളിയിക്കാനോ ഒരു സ്ത്രീയുടെ ഐഡന്റിറ്റി ഉപയോഗിക്കുന്നത് ആ പ്രഭാഷകന്റെ മാനസികാവസ്ഥയെയും വളര്‍ന്നുവന്ന രീതിയെയും തുറന്നുകാട്ടുകയേ ഉളളൂ.

മതി, ഇവിടെ നിര്‍ത്താം. ഈ ലോകത്തിലെ ഓരോ പുരുഷനും ഒരു സ്ത്രീയില്‍ നിന്നാണ് ജനിച്ചത്. ഒരു നടിയെക്കുറിച്ച് വെറുതേ അഭിപ്രായം പറയുന്നതിനുമുമ്പ് സ്വയം ഒന്നുചോദിക്കുക-ആ ഉദാഹരണം നിങ്ങളുടെ അമ്മയെക്കുറിച്ചോ, സഹോദരിയെക്കുറിച്ചോ, ഭാര്യയെക്കുറിച്ചോ, മകളെയോ അല്ലെങ്കില്‍ നിങ്ങളുടെ സ്വന്തം കുടുംബത്തിലെ ഒരാളെക്കുറിച്ചോ ആണെങ്കില്‍ നിങ്ങളും ഇതേരീതയില്‍ സംസാരിക്കുമോ?

ആളുകള്‍ ഇത്തരം അപമാനകരമായ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ അവര്‍ പരാമര്‍ശിക്കുന്ന സ്ത്രീയെ അപമാനിക്കുകയല്ല ചെയ്യുന്നത് മറിച്ച് അവര്‍ അവരുടെ സ്വന്തം മാനസികാവസ്ഥ, മോശം വളര്‍ത്തല്‍, മാനുഷിക മര്യാദയുടെ അടിസ്ഥാന അഭാവം എന്നിവ തുറന്നുകാട്ടുക മാത്രമാണ് ചെയ്യുന്നത്. ഇത് അനാദരവ് മാത്രമല്ല. ഇത് മനുഷ്യരാശിക്ക് അപമാനമാണ്. ഒപ്പം ഓര്‍ക്കുക, ബഹുമാനം ഒരിക്കലും ഒരു വണ്‍-വേ സ്ട്രീറ്റ് അല്ല എന്നായിരുന്നു ഖുശ്ബു കുറിച്ചത് .

വില്ലുപുരത്ത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു റാലിയില്‍ സംസാരിക്കവേയായിരുന്നു എംപിയുടെ വിവാദപരാമര്‍ശം.'സ്വപ്നമെന്താണെന്ന് പറയാനാണ് മുഖ്യമന്ത്രി പറയുന്നത്. നയന്‍താരയെ വേണമെന്ന് ഞാന്‍ പറഞ്ഞാല്‍ അദ്ദേഹം എന്റെ സ്വപ്നം സഫലമാക്കുമോ ?. നയന്‍താരയെ കല്യാണം കഴിക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ ആ സ്വപ്നം യാഥാര്‍ഥ്യമാക്കുമോ ?.'എന്നായിരുന്നു ഷണ്‍മുഖത്തിന്റെ വാക്കുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW