Wednesday, March 18, 2026 Last Updated 5 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 23 Nov 2025 10.41 AM

എന്റെ ബെസ്റ്റിക്കും സിനിമയുടെ എന്‍സൈക്ലോപീഡിയയ്ക്കുമൊപ്പം, ഇതിലും മികച്ചൊരു പഠനാനുഭവം ഉണ്ടാകാനില്ല; ചിത്രങ്ങളുമായി ഖുഷ്ബു

-khushbu
photo-www.instagram.com/khushsundar

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളാണ് കമൽഹാസനും സുഹാസിനി മണിരത്നവും ഖുശ്ബുവും. മൂവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഖുശ്ബുവാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിനിടെ പകർത്തിയതാണ് ചിത്രങ്ങൾ.

‘എന്റെ ബെസ്റ്റി സുഹാസിനിയ്ക്ക് ഒപ്പമുള്ള ഒരു സൂപ്പർ മാസ്റ്റർക്ലാസിന് ശേഷം ഐഎഫ്എഫ്ഐ ഗോവയിൽ വെച്ച്, സിനിമയുടെ എൻസൈക്ലോപീഡിയയായ അദ്ദേഹത്തിൽ നിന്ന് വീണ്ടും സിനിമയെക്കുറിച്ചുള്ള അനുഭവങ്ങളും അറിവുകളും പങ്കുവെക്കുമ്പോൾ, ഇതിലും മികച്ചൊരു പഠനാനുഭവം ഉണ്ടാകാനില്ല. ഏറ്റവും മഹാനായ കമൽഹാസൻ സാർ അദ്ദേഹത്തിന്റെ സ്വന്തം ചിന്തകൾ പങ്കുവെക്കുന്നു, ഞങ്ങൾ ആകാംക്ഷയുള്ള വിദ്യാർത്ഥികൾ കൂടുതൽ മെച്ചപ്പെടാൻ വേണ്ടി ആ അറിവ് ഗ്രഹിക്കുന്നു,’ എന്നാണ് ഖുശ്ബു കുറിച്ചത്.

നടി സുഹാസിനിയും കമല്‍ ഹാസനും ഖുഷ്ബുവിനുമൊപ്പമുളള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ‘കുഷിനൊപ്പം ഐഎഫ്എഫ്ഐ ഗോവയിൽ ഒരു മാസ്റ്റർ ക്ലാസ് നടത്തി. തിരിച്ചു വരുമ്പോൾ എന്റെ ചിത്തപ്പ ,മാസ്റ്റർ ഓഫ് ദി ആർട്ട്, അദ്ദേഹത്തിന്റെ കഴിവുകളെക്കുറിച്ചുള്ള ഒരു ചെറിയ മാസ്റ്റർ ക്ലാസ് നമുക്ക് കാണിച്ചുതരുന്നു. ഇതിനേക്കാൾ മികച്ചത് വേറെയില്ല’ എന്നായിരുന്നു സുഹാസിനി ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.

അതേസമയം ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി കല അക്കാദമിയില്‍ സംഘടിപ്പിച്ച അഭിനയ ശില്പ ശാലയില്‍ ഖുശ്ബുവും സുഹാസിനിയും പ്രേക്ഷകരോട് സംവദിച്ചു. ചിന്നത്തമ്പിയിലെ നീ എങ്കെ എന്‍ അന്‍പേ എന്ന ഗാനത്തിനൊപ്പം ഖുശ്ബുവും കണ്ണകിയായി എത്തി സുഹാസിനിയും അഭിനയത്തിന്റെ രണ്ട് വ്യത്യസ്ത തലങ്ങള്‍ ആസ്വാദകര്‍ക്കായി അവതരിപ്പിക്കുകയും ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW