Wednesday, March 18, 2026 Last Updated 1 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Mar 2026 03.05 PM

ആ ദിവസം ഞാനും ഭാര്യയും ഞെട്ടിപ്പോയി, പ്രേതത്തെക്കുറിച്ചുളള എന്റെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടായി: അക്ഷയ് കുമാര്‍

uploads/news/2026/03/830872/akshay-kumar.gif

ബോളിവുഡില്‍ ആരാധകര്‍ ഏറെയുള്ള നടനാണ് അക്ഷയ് കുമാര്‍. ഇപ്പോഴിതാ താന്‍ അനുഭവിച്ച അമാനുഷിക അനുഭവത്തേക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. പ്രേതങ്ങളില്‍ വിശ്വസിക്കുന്നില്ലെങ്കിലും ആ സംഭവം തന്നെ ഏറെ ചിന്തിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. അത്തരം പ്രതിഭാസങ്ങള്‍ക്ക് ശാസ്ത്രീയമായി തെളിവില്ലെന്ന് പറഞ്ഞ അക്ഷയ്, തന്നെ ഈ വിഷയത്തില്‍ ഏറെ ആലോചനകള്‍ക്ക് പ്രേരിപ്പിച്ച ഒരു സംഭവം പങ്കുവെച്ചു.

മുന്‍പ് താമസിച്ചിരുന്ന ഒരു വീട്ടില്‍ വച്ചാണ് ഈ സംഭവം നടന്നതെന്ന് ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ അക്ഷയ് കുമാര്‍ ഓര്‍ത്തെടുത്തു. ഭൂത-പ്രേതാദികളില്‍ വിശ്വസിക്കുന്നുണ്ടോ എന്നായിരുന്നു ഈ പരിപാടിയില്‍ അദ്ദേഹം നേരിട്ട ചോദ്യങ്ങളിലൊന്ന്. 'ഒരു ദിവസം, എന്റെ മകന്‍ കിടക്കുകയായിരുന്നു. പെട്ടെന്ന് എവിടേക്കോ ചൂണ്ടി അവന്‍ പറഞ്ഞു, 'ഇവിടെ നില്‍ക്കരുത്, പോകൂ, നിങ്ങള്‍ പൊയ്‌ക്കോളൂ എന്ന്. ആരോടാണ് സംസാരിക്കുന്നതെന്ന് ഞാന്‍ അവനോട് ചോദിച്ചു. കുറച്ച് നിമിഷത്തേക്ക് ഞാനും ഞെട്ടിപ്പോയി. എന്റെ ഭാര്യ പറഞ്ഞു, കണ്ടോ, ഞാന്‍ പറഞ്ഞില്ലേ, ഇവിടെ ആരോ ഉണ്ട്. നമ്മുടെ മകന്‍ പോലും ആരോടോ സംസാരിക്കുന്നു. എന്തോ ഉണ്ട് എന്ന്. ഈ സംഭവത്തിന് ശേഷം അമാനുഷിക ശക്തികളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടില്‍ മാറ്റം വന്നതായി താരം പറയുന്നു. ലോകത്ത് അമാനുഷികമായ ചില ഊര്‍ജ്ജങ്ങള്‍ ഉണ്ടായേക്കാം എന്ന് താന്‍ കരുതുന്നു. ചില വ്യക്തികള്‍ക്ക് ചുറ്റും പോസിറ്റീവ് എനര്‍ജി ഉള്ളതുപോലെ തന്നെ നെഗറ്റീവ് ഊര്‍ജ്ജങ്ങളും നിലനില്‍ക്കുന്നുണ്ടാകാം എന്നും, നമുക്ക് ചുറ്റും എപ്പോഴും ഏതോ തരത്തിലുള്ള ഊര്‍ജ്ജം ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'ഭൂത് ബംഗ്ല' ആണ് അക്ഷയ്യുടെ വരാനിരിക്കുന്ന പ്രധാന ചിത്രം. പരേഷ് റാവല്‍, വാമിഖ ഗബ്ബി എന്നിവരും ഇതില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അക്ഷയ് കുമാറിനൊപ്പം പ്രിയദര്‍ശന്‍ 14 വര്‍ഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ചിത്രം അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കോമഡി ഹൊറര്‍ ഴോണറിലാണ് ഭൂത് ബംഗ്ലാ ഒരുങ്ങുന്നത്. ആകാശ് കൗശിക്കിന്റേതാണ് കഥ. രോഹന്‍ ശങ്കര്‍, അഭിലാഷ് നായര്‍, പ്രിയദര്‍ശന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രോഹന്‍ ശങ്കര്‍ ആണ് സംഭാഷണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW