Sunday, March 15, 2026 Last Updated 36 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 29 Aug 2025 10.46 AM

ഇതെന്തൊരു മാറ്റം, ഒരാള്‍ മാത്രമല്ല കുടുംബമൊന്നാകെ മാറി; വൈറലായി ഖുശ്ബു പങ്കുവെച്ച ചിത്രം

kushboo
photo-www.instagram.com/khushsundar/

ശരീരഭാരം കുറച്ചതുമായി ബന്ധപ്പെട്ട ഒരുപാട് വീഡിയോകളും ചിത്രങ്ങളും പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇത്തരത്തില്‍ തെന്നിന്ത്യന്‍ നടി ഖുശ്ബു പങ്കുവെച്ച ഒരു കുടുംബചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. കുടുംബത്തോടൊപ്പം ഗണേശ ചതുര്‍ത്ഥി ആഘോഷിച്ച ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്

ചിത്രത്തില്‍ ഖുശ്ബുവിന്റെയും ഭര്‍ത്താവായ സുന്ദറിന്റെയും മക്കളായ അവന്തികയുടെയും അനന്തിതയുടെയും ട്രാന്‍സഫര്‍മേഷനാണ് ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റിയത്. പഴയ ചിത്രവും ഇപ്പോഴത്തെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഇത് എങ്ങനെ സംഭവിച്ചു എന്നാണ് ആളുകള്‍ ചോദിക്കുന്നത്. അസാധ്യ ട്രാന്‍സ്‌ഫോര്‍മേഷനാണെന്നാണ് ആരാധകര്‍ പറയുന്നത്.

നേരത്തെ ഖുശ്ബു തന്റെ ട്രാന്‍സ്ഫര്‍മേഷന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ കുടുംബ ഫോട്ടോ പങ്കുവെച്ചതോടെ അത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയായിരുന്നു. 20 കിലോ ഭാരമാണ് ഖുശ്ബു കുറച്ചത്. യോഗ ഉള്‍പ്പെടെയുള്ള വ്യായാമങ്ങളും ഭക്ഷണക്രമവുമാണ് 54-ാം വയസ്സിലെ തന്റെ മാറ്റത്തിന് പിന്നിലെന്ന് ഖുശ്ബു അന്ന് പറഞ്ഞിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW