Wednesday, March 18, 2026 Last Updated 2 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Mar 2026 01.15 PM

എല്‍പിജി പ്രതിസന്ധിയില്‍ അക്ഷയ് കുമാറിന്റെ മുന്‍കരുതല്‍; ഭാര്യ വീട്ടിലേക്ക് രണ്ട് ഇന്‍ഡക്ഷന്‍ അടുപ്പുകള്‍ വാങ്ങിയെന്ന് താരം

crisis

രാജ്യത്ത് എല്‍പിജി ക്ഷാമം രൂക്ഷമായ് തുടരുകയാണ്. പാചകവാതക പ്രതിസന്ധിയെ തുടര്‍ന്ന് ഹോട്ടലുകളും റെസ്റ്റൊറന്റുകളുമൊക്കെ അടച്ചുപൂട്ടിയ നിലയിലാണ്. ഇപ്പോഴിതാ എല്‍പിജി സിലിണ്ടര്‍ ക്ഷാമം തന്റെ കുടുംബത്തെ എങ്ങനെ ബാധിച്ചുവെന്ന് പറയുകയാണ് നടന്‍ അക്ഷയ് കുമാര്‍.

നിലവില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എന്നാല്‍ തന്റെ ഭാര്യ ട്വിങ്കിള്‍ ഖന്ന രണ്ട് ഇന്‍ഡക്ഷന്‍ സ്റ്റൗ വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ ബിഎംസി ( ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍) ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വെച്ചാണ് അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരിച്ചത്.

രാജ്യത്ത് എല്‍.പി.ജി സിലിണ്ടറുകളുടെ ലഭ്യത കുറയുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അക്ഷയ് കുമാര്‍ മറുപടി പറഞ്ഞത്.
എനിക്ക് ഇതുവരെ ഒരു പ്രശ്‌നവും നേരിട്ടിട്ടില്ല. പക്ഷേ എന്റെ ഭാര്യ രണ്ട് ഇന്‍ഡക്ഷന്‍ സ്റ്റൗ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. അപ്പോള്‍ നിങ്ങളും ഒന്ന് വാങ്ങണം'.- അക്ഷയ് കുമാര്‍ പറഞ്ഞു.

വീട്ടില്‍ സ്റ്റൗ എത്തിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും അക്ഷയ് മറുപടി നല്‍കി. 'അതെനിക്കറിയില്ല, പക്ഷേ എന്റെ ഭാര്യയാണ് അത് ഓര്‍ഡര്‍ ചെയ്തതെന്ന് എനിക്കറിയാം. അത് എത്തിയോ ഇല്ലയോ എന്ന് എനിക്കറിയില്ല'.- അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതാണ് ഇന്ത്യയിലെ എല്‍.പി.ജി ഇറക്കുമതിയെ ബാധിച്ചത്.
പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യത്ത് സിലിണ്ടര്‍ വിലയില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW