Sunday, March 15, 2026 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 14 Aug 2025 03.41 PM

ഒരേയൊരു സൂപ്പര്‍സ്റ്റാര്‍; നിങ്ങള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാനും നിങ്ങളില്‍ നിന്ന് പഠിക്കാനും കഴിഞ്ഞതില്‍ അഭിമാനമുണ്ട്; ഖുഷ്ബു സുന്ദര്‍

kushboo sundar
photo-www.instagram.com/khushsundar/

സിനിമ ജീവിത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് ആശംസയുമായി നടി ഖുഷ്ബു സുന്ദര്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഖുഷ്ബുവിന്റെ ആശംസ. തലൈവര്‍ക്കൊപ്പമുളള ഒരു ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്. നിങ്ങള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാനും, നിങ്ങളില്‍ നിന്ന് പഠിക്കാനും കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നാണ് ഖുഷ്ബു കുറിച്ചത്.

‘ഞങ്ങളുടെ ഹുക്കും, ഇനിയും ഒരുപാട് 50 കള്‍ തികയട്ടെ എന്നാശംസിക്കുന്നു. 50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ ആവേശവും സ്‌നേഹവും കൊണ്ട് പ്രേക്ഷകരെ പിടിച്ചുനിര്‍ത്താന്‍ നിങ്ങള്‍ക്ക് മാത്രമേ കഴിയൂ. തലൈവാ, നിങ്ങള്‍ ചെറുപ്പക്കാരുടെയും മുതിര്‍ന്നവരുടെയും ഹൃദയങ്ങളെ ഭരിക്കുന്നു. നിങ്ങളുമായി സ്‌ക്രീന്‍ പങ്കിടാനും, നിങ്ങളില്‍ നിന്ന് പഠിക്കാനും, നിങ്ങളെ സ്‌നേഹിക്കാനും കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്.
നിങ്ങള്‍ ലോകത്തിലെ ഒരേയൊരു സൂപ്പര്‍സ്റ്റാറാണ്. നിങ്ങളെ അറിയാനും ആരാധിക്കാനും കഴിഞ്ഞതില്‍ ഭാഗ്യം തോന്നുന്നു സര്‍’ എന്നാണ് ഖുഷ്ബു കുറിച്ചത്.

അതേസമയം ലോകേഷ് കനകരാജ്- രജനികാന്ത് ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂലി ഇന്നാണ് റിലീസ് ചെയ്തത്. രജനികാന്തിനൊപ്പം നാഗാര്‍ജുന, ഉപേന്ദ്ര , സൗബിന്‍ ഷാഹിര്‍, പൂജ ഹെഗ്‌ഡെ, ആമിര്‍ ഖാന്‍, ശ്രുതി ഹാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം. ഗിരീഷ് ഗംഗാധരന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW