Wednesday, March 18, 2026 Last Updated 5 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Mar 2026 11.40 PM

ടൈസണ്‍ സിങ്‌ ബ്ലാസ്‌റ്റേഴ്‌സില്‍

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ ക്ലബ്‌ കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌.സി. യുവ വിങ്ങര്‍ ടൈസണ്‍ സിങ്ങിനെ സ്വന്തമാക്കി. താരം ടീമിനൊപ്പം ചേര്‍ന്നു കഴിഞ്ഞു. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിന്റെ റിസര്‍വ്‌ ടീമില്‍ നിന്നാണ്‌ 21 വയസുകാരനായ ടൈസണ്‍ ബ്ലാസ്‌റ്റേഴ്‌സിലേക്ക്‌ എത്തുന്നത്‌.
ആക്രമണ ഫുട്‌ബോളില്‍ ശ്രദ്ധേയനായ ടൈസണ്‍ വിങ്ങുകളില്‍ മികവു പുലര്‍ത്തുന്നതിനൊപ്പം മധ്യനിരയിലും മുന്നേറ്റനിരയിലും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ്‌. മണിപ്പൂരുകാരനായ ടൈസണ്‍ ഇന്ത്യയുടെ അണ്ടര്‍ 20 ടീമിനായി കളിച്ചു. ഐ ലീഗ്‌, റിലയന്‍സ്‌ ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ്‌ ലീഗ്‌, മറ്റ്‌ പ്രധാന കപ്പ്‌ ടൂര്‍ണമെന്റുകള്‍ എന്നിവയില്‍ കളിച്ചു മികച്ച പരിചയ സമ്പത്തുമായാണു ടൈസണ്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്‌. ചണ്ഡീഗഡ്‌ ഫുട്‌ബോള്‍ അക്കാദമിയിലൂടെ വളര്‍ന്ന ടൈസണ്‍, 2020-21 സീസണില്‍ ഇന്ത്യന്‍ ആരോസിലൂടെയാണ്‌ പ്രഫഷണല്‍ കരിയര്‍ ആരംഭിച്ചത്‌. 2022-23 സീസണില്‍ മോഹന്‍ ബഗാന്‍ റിസര്‍വ്‌ ടീമിലെത്തി.

Ads by Google
Tuesday 17 Mar 2026 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW