-->
ബംഗളുരു: ഓസ്‌ട്രേലിയന്‍ പേസര്‍മാരായ ജോഷ് ഹാസില്‍വുഡിനും പാറ്റ് കുമ്മിന്‍സിനും ഐ.പി.എല്‍. ക്രിക്കറ്റ് സീസണിലെ ആദ്യ മത്സരങ്ങള്‍ നഷ്‌ടമായേക്കും.
പരുക്കേറ്റ ചികിത്സയിലുള്ള ഇരുവര്‍ക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയക്ല ിയറന്‍സ് നല്‍കിയില്ല. ഹാസില്‍വുഡ് നിലവിലെ ചാമ്പ്യന്‍ ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സിന്റെയും കുമ്മിന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെയും താരമാണ്.
ഹാസില്‍വുഡും കുമ്മിന്‍സും ഐ.പി.എല്‍. രണ്ടാം ഘട്ടത്തില്‍ ടീമിനൊപ്പം ചേരുമെന്നാണു സൂചന. ഓസ്‌ട്രേലിയന്‍ ആഭ്യന്തര ലീഗിനിടെയാണു ഹാസില്‍വുഡിനു പരുക്കേറ്റത്. വലത് കൈക്കുഴയ്‌ക്കും ഉപ്പൂറ്റിക്കുമാണു പരുക്ക്. തുടര്‍ന്ന് ആഷസ് ടെസ്‌റ്റ് പരമ്പരയും ട്വന്റി20 ലോകകപ്പും നഷ്‌ടമായി. ഹാസില്‍വുഡ് കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളിലായി 22 വിക്കറ്റെടുത്തു തിളങ്ങി.
കഴിഞ്ഞ വര്‍ഷം വെസ്‌റ്റിന്‍ഡീസിനെതിരേ നടന്ന പരമ്പരയ്‌ക്കിടെയാണു കുമ്മിന്‍സിന് പരുക്കേല്‍ക്കുന്നത്. പുറം വേദന അലട്ടുന്ന താരം ആഷസിലെ ഒരു ടെസ്‌റ്റില്‍ കളിച്ചു. കുമ്മിന്‍സിനം ലോകകപ്പ് നഷ്‌ടമായി. കുമ്മിന്‍സ് ഹൈദരാബാദിന്റെ നായകനാണ്. താരത്തിന്റെ അഭാവത്തില്‍ ആദ്യ മത്സരങ്ങളില്‍ അഭിഷേക് ശര്‍മയോ ഇഷാന്‍ കിഷനോ പകരം നായകനായേക്കും.