Thursday, March 19, 2026 Last Updated 1 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Mar 2026 03.00 PM

ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ ആക്രമണം തുടരുന്നു, യുഎഇയിൽ ഒരാൾ മരിച്ചു ; സമാധാന ശ്രമങ്ങളുമായി ഈജിപ്ത്

leave

അബുദാബി: ഗൾഫ് രാജ്യങ്ങൾക്ക് നേരെ തുടരുന്ന ഇറാന്റെ ആക്രമണത്തിൽ യുഎഇയിൽ ഒരു മരണം. അബുദാബി ബനിയാസിൽ മിസൈൽ അവശിഷ്ടം പതിച്ച് പാക് പൗരൻ മരിച്ചു. ആക്രമണ ഭീഷണി കാരണം യുഎഇ വ്യോമപാത തൽക്കാലത്തേക്ക് അടക്കേണ്ടി വന്നു. സമാധാന ശ്രമങ്ങളുമായി ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്ന ഈജിപ്ത് വിദേശകാര്യ മന്ത്രി സൗദിയിലെത്തി.

യുഎഇയിലെ എണ്ണപ്പാടങ്ങളും ഇന്ധന സംഭരണികളുമാണ് ഇറാൻ ആക്രമിക്കുന്നത്. അബുദാബി ബനിയാസിൽ പാക് സ്വദേശി മരിച്ചത് മിസൈലാക്രമണം പ്രതിരോധിച്ചതിന്റെ ഭാഗമായി തകർന്നു വീണ അവശിഷ്ടം വീണാണ്. നേരത്തെയും അബുദാബിയിൽ സാധാരണക്കാർ ഇരയായിരുന്നു. അബുദാബി ഷാഹ് ഓയിൽ ഫീൽഡിൽ തീപിടുത്തം ഉണ്ടായതും ഡ്രോൺ അവശിഷ്ടം വീണാണ്. ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിന് നേരെ ആക്രമണം പലതവണ നടന്നു. വെയർഹൗസിൽ തീപിടുത്തമുണ്ടായി. ഫുജൈറ തീരത്തിന് 23 നോ.മൈ അകലെ ടാങ്കർ കപ്പലിന് നേരെ ആക്രമണമുണ്ടായി. കപ്പലിന് കേടുപാടുണ്ടായി. ആക്രമണ സാധ്യത കണക്കിലെടുത്ത് സുരക്ഷ ഉറപ്പാക്കാൻ പുലർച്ചെ ഒരു മണിക്കൂറോളം യുഎഇ വ്യോമപാത അടച്ചു.

Ads by Google
Ads by Google
TRENDING NOW