Tuesday, March 17, 2026 Last Updated 3 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Mar 2026 03.30 PM

ബിജെപിയുടെ വളര്‍ച്ചയില്‍ ഭീതിയുണ്ട് ; പക്ഷേ പേടിച്ചോടാനില്ലെന്ന് കോണ്‍ഗ്രസ് ; ചാത്തന്നൂരിലെ മണ്ഡലം തിരിച്ചുവാങ്ങും

uploads/news/2026/03/830676/congrass-600-360.gif

കൊല്ലം: ബിജെപിയുടെ വളര്‍ച്ച ഭയന്ന് ഘടകകക്ഷിക്ക് കൊടുത്ത സീറ്റ് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്. കൊല്ലം ചാത്തന്നൂര്‍ മണ്ഡലത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സൂരജ് രവിയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയേക്കും. നേരത്തേ ഫോര്‍വേഡ് ബ്‌ളോക്കിന് സീറ്റ് നല്‍കിയതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കൈപ്പത്തി ചിഹ്നത്തിലുള്ള സ്ഥാനാര്‍ത്ഥി തന്നെ വേണമെന്ന് പ്രാദേശിക ഘടകത്തില്‍ നിന്നും ആവശ്യം ഉയര്‍ന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഫോര്‍വേഡ് ബ്‌ളോക്കിന് നല്‍കിയ സീറ്റ് തിരിച്ചുപിടിച്ചിരിക്കുകയാണ്.

നേരത്തേ ഫോര്‍വേഡ് ബ്‌ളോക്കിന്റെ ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ മത്സരിക്കുമെന്നായിരുന്നു ആദ്യം കേട്ടത്. എന്നാല്‍ ചാത്തന്നൂരിലെ സീറ്റ് ഫോര്‍വേഡ് ബ്‌ളോക്കിന് നല്‍കിയത് ബിജെപിയുടെ വളര്‍ച്ചയെ തുടര്‍ന്നുള്ള ഭീതിയില്‍ ആണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം ചാത്തന്നൂരില്‍ ബിജെപി വന്‍ വളര്‍ച്ചയാണ് കാട്ടുന്നത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളായി ബിജെപിയുടെ വോട്ടുഷെയറില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുകയും കോണ്‍ഗ്രസിനെ പിന്നിലാക്കി ഇടതുപക്ഷത്തിന് തൊട്ടു താഴെ രണ്ടാമത് എത്തുകയും ചെയ്തിരുന്നു.

ബിജെപിയുടെ സ്ഥാനാര്‍ത്ഥി ഇത്തവണയും വലിയ ജനസമ്മിതിയുള്ള ബി.ബി. ഗോപകുമാറാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി ഇവിടെ വോട്ടുവിഹിതം ശക്തമായി കൂട്ടുകയും മികച്ച പ്രകടനവും നടത്തിയിരുന്നു. ബിജെപി കരുത്തുകാട്ടാന്‍ തുടങ്ങിയതോടെ മണ്ഡലത്തില്‍ അതിശക്തമായ പ്രവര്‍ത്തനം നടത്തിയാലും ജയിക്കാനാകില്ലെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലെന്നും അതുകൊണ്ടാണ് ഫോര്‍വേഡ് ബ്‌ളോക്കിന് സീറ്റ് കൈമാറിയതെന്നുമുള്ള വിലയിരുത്തലുകള്‍ വന്നിരുന്നു. അതോടെയാണ് സീറ്റ് തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

ചാത്തന്നൂരില്‍ ബിജെപി നേരത്തേ തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇത് കോണ്‍ഗ്രസിനുള്ളില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായിരുന്നു. കൈപ്പത്തി ചിഹ്നത്തില്‍ വോട്ടുചെയ്യണമെന്ന് അടക്കമുള്ള പോസ്റ്റുകള്‍ മണ്ഡലത്തിന്റെ പല ഭാഗത്തും പ്രത്യക്ഷപ്പെട്ടിരുന്നു. ഹൈക്കമാന്റിന് പരാതി പോകുകയും ചെയ്ത സാഹചര്യത്തിലാണ് ഫോര്‍വേഡ് ബ്‌ളോക്കിന് നല്‍കിയ സീറ്റ് തിരികെ വാങ്ങാന്‍ നീക്കം നടത്തിയിരിക്കുന്നത്. സിപിഐയാണ് ഇടതുപക്ഷത്ത് നിന്നും ഇവിടെ മത്സരിച്ചു ജയിച്ചുകൊണ്ടിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW