Thursday, March 19, 2026 Last Updated 7 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Mar 2026 02.45 PM

ഒരു കുടുംബത്തില്‍ നിന്നും രണ്ടുപേര്‍ ഒരേസമയം ജനവിധി തേടുന്നത് ശരിയല്ല; ഉമ്മന്‍ചാണ്ടിയുടെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചാണ്ടി ഉമ്മന്‍

uploads/news/2026/03/830672/1.gif
photo - facebook

കോട്ടയം : നിയമസഭ തിരഞ്ഞടുപ്പില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ ശക്തമാകുന്നതിനിടെയാണ് കടുത്ത വിയോജിപ്പുമായി സഹോദരനും പുതുപ്പള്ളി എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍ .പാര്‍ട്ടി ആരെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചാലും ഒരു പ്രശ്‌നവും ഇല്ലെന്ന് ചാണ്ടി ഉമ്മന്‍. നിലവില്‍ മറിയയുടെ സ്ഥാനാര്‍ത്ഥിത്വം മാധ്യമസൃഷ്ടിയാണെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മറിയയെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു കുടുംബത്തില്‍ നിന്നും രണ്ടുപേര്‍ ഒരേസമയം ജനവിധി തേടുന്നത് ശരിയല്ലെന്നും, അത് ഉമ്മന്‍ചാണ്ടിയുടെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കുടുംബത്തില്‍നിന്ന് ഒരു സ്ഥാനാര്‍ത്ഥി എന്നുള്ളതാണ് അപ്പ ഉള്ള കാലം തൊട്ടേ ഉള്ള തീരുമാനം. നിലവില്‍ അങ്ങനെ തന്നെയാണ് മുന്നോട്ടുപോകുന്നത്. ബാക്കിയെല്ലാം പാര്‍ട്ടി തീരുമാനിക്കും', ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഇതിനിടെ എ ഗ്രൂപ്പിന്റെ മുഖമായി മാറാന്‍ ചാണ്ടി ഉമ്മന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ സഹോദരി കൂടി എത്തുന്നതോടെ ഉമ്മന്‍ചാണ്ടിയുടെ വികാരം ചാണ്ടി ഉമ്മന് മാത്രമായി അവകാശപ്പെടാന്‍ കഴിയില്ല. ഇതുകൊണ്ടാണ് ചാണ്ടി ഉമ്മന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതെന്നാണ് സൂചന. അതിനിടെ ചാണ്ടി ഉമ്മന്‍ മാറിയാല്‍ മറിയയെ പുതുപ്പള്ളിയില്‍ മത്സരിപ്പിക്കാനും ആലോചന സജീവമാണ്. ഈ വാര്‍ത്തകളോടൊന്നും മറിയ പ്രതികരിച്ചിട്ടില്ല. കുടുംബത്തിലെ ഭിന്നതകള്‍ പുറത്തേക്ക് വരുന്ന തരത്തില്‍ മറിയ പ്രതികരണം നടത്തില്ലെന്നാണ് സൂചന.

Ads by Google
Tuesday 17 Mar 2026 02.45 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW