Tuesday, March 17, 2026 Last Updated 17 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Mar 2026 12.15 PM

കോണ്‍ഗ്രസ് വിട്ട കെപിസിസി ജനറല്‍ സെക്രട്ടറി ജോബ് ബിജെപിയിലേക്ക്

uploads/news/2026/03/830650/job-kpcc-secratery.jpg

ആലപ്പുഴ: മൂന്‍ മന്ത്രിയും സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ ജി.സുധാകരനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാന്‍ യുഡിഎഫ് എടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട ആലപ്പുഴയിലെ നേതാവ് എം.ജെ. ജോബ് ബിജെപിയിലേക്ക്. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന എം.ജെ. ജോബ് 52 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് ഇന്നലെ പാര്‍ട്ടി വിട്ടത്.

ഇന്നലെ ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനം നടത്തിയായിരുന്നു ജോബ് കോണ്‍ഗ്രസില്‍ നിന്നും വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ജി സുധാകരന് പിന്തുണ നല്‍കുന്ന കാര്യം കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഒരു വാക്കുപോലും പറയാതെയാണ് എടുത്തതെന്നും ജില്ലയിലെ നേതാക്കളെയും പ്രവര്‍ത്തകരെയും വിശ്വാസത്തില്‍ എടുക്കാന്‍ നേതൃത്വം തയ്യാറായില്ലെന്നും ജോബ് പറഞ്ഞു.

ഒരു കമ്മ്യൂണിസ്റ്റുകാരന്റെയും സഹായത്തോടെയല്ല അമ്പലപ്പുഴയിലെ തദ്ദേശസ്ഥാപനങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചതെന്നും ഇപ്പോള്‍ എടുത്ത തീരുമാനം നേതൃത്വം പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറിയിച്ചില്ലെന്നും അവഗണിച്ചെന്നുമാണ് ജോബിന്റെ ആരോപണം. ഈ അപമാനം നേരിട്ടു പാര്‍ട്ടിയില്‍ തുടരാനാകില്ലെന്നും പറഞ്ഞു. കോണ്‍ഗ്രസിന് ഇതൊക്കെ വലിയ വിസ്മയങ്ങളാണെന്നും ഗൗരിയമ്മ മുതല്‍ ഈ വിസ്മയങ്ങള്‍ ഉണ്ടെന്നും എന്നാല്‍ ഒന്നുമായില്ലെന്നും പാര്‍ട്ടി സാധാരണ പ്രവര്‍ത്തകമരാട് മാന്യതയും മര്യാദയും നേതൃത്വം കാണിച്ചില്ലെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW