Tuesday, March 17, 2026 Last Updated 2 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 16 Mar 2026 11.40 PM

സഞ്‌ജുവിന്‌ സ്‌നേഹാദരം

uploads/news/2026/03/830560/sp1.jpg

തിരുവനന്തപുരം: കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ്‌ മംഗലപുരത്തെ കെ.സി.എയുടെ അത്യാധുനിക ക്രിക്കറ്റ്‌ ഗ്രൗണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. 45 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച കെ.സി.എ മംഗലപുരം ക്രിക്കറ്റ്‌ ഗ്രൗണ്ടിന്റെ ഉദ്‌ഘാടനവും ഫ്‌ളഡ്‌ലൈറ്റ്‌ സംവിധാനത്തിന്റെ സ്വിച്ച്‌ ഓണ്‍ കര്‍മവും നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ജില്ലകളിലും സ്വന്തമായി ക്രിക്കറ്റ്‌ ഗ്രൗണ്ട്‌ നിര്‍മിക്കാനാണ്‌ കെ.സി.എ. ലക്ഷ്യമിട്ടിരുന്നത്‌. സ്‌ഥലമേറ്റെടുപ്പിന്‌ നിലവിലുള്ള നിയമങ്ങള്‍ തടസമായി.
കെ.സി.എക്ക്‌ ഇളവുകള്‍ അനുവദിച്ചതിന്റെ ഭാഗമായാണ്‌ വിവിധയിടങ്ങളില്‍ ഗ്രൗണ്ടുകള്‍ ഒരുക്കാന്‍ സാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യക്ക്‌ ട്വന്റി20 ലോകകപ്പ്‌ നേടിക്കൊടുത്ത സഞ്‌ജു സാംസണിന്‌ കെ.സി.എയുടെ സ്‌നേഹാദരവായി ഗോള്‍ഡന്‍ ബാറ്റ്‌ മുഖ്യമന്ത്രി സമ്മാനിച്ചു. നിശ്‌ചയദാര്‍ഢ്യവും മനസാന്നിധ്യവുമാണ്‌ സഞ്‌ജുവിന്റെ വിജയ മന്ത്രമെന്നും കേരള ക്രിക്കറ്റിന്റെ തിളക്കമാര്‍ന്ന അടയാളമാണ്‌ മലയാളിയുടെ അഭിമാനമായ സഞ്‌ജുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ ഗ്രൗണ്ട്‌ പുതുതലമുറയ്‌ക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്ന്‌ സ്‌നേഹാദരം ഏറ്റുവാങ്ങിയ ശേഷം സഞ്‌ജു പറഞ്ഞു. ക്രിക്കറ്റ്‌ അക്കാദമിയുടെയും ഇന്‍ഡോര്‍ ക്രിക്കറ്റ്‌ പരിശീലന കേന്ദ്രത്തിന്റെയും നിര്‍മാണോദ്‌ഘാടനം കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു.

Ads by Google
Monday 16 Mar 2026 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW