-->
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീം മുന്‍ നായകനും കോച്ചുമായിരുന്ന രാഹുല്‍ ദ്രാവിഡ്, മുന്‍ താരം റോജര്‍ ബിന്നി ബി.സി.സി.ഐയുടെ പരമോന്നത ബഹുമതിയായ കേണല്‍ സി.കെ. നായിഡു ലൈടൈം അചീമ്‌മെന്റ് പുരസ്‌കാരം. ഡല്‍ഹിയില്‍ ഇന്നു നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
വനിതകളില്‍ മുന്‍ നായിക മിതാലി രാജിനാണു ബഹുമതി. പോളി ഉഗ്രിമര്‍ അവാര്‍ഡ് ശുഭ്‌മന്‍ ഗില്ലും വനിതാ താരം സ്‌മൃതി മന്ദാനയും ഏറ്റുവാങ്ങും. 2024-25 സീസണിലെ പ്രകടനം വിലയിരുത്തിയാണു പുരസ്‌കാരം നല്‍കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങള്‍ക്കു മുംബൈയിലെ ഇറാ യാദവ് ജഗ്‌മോഹന്‍ ഡാല്‍മിയ ട്രോഫി ഏറ്റുവാങ്ങും. രാജ്യാന്തര ക്രിക്കറ്റിലെ പ്രകടനങ്ങള്‍ക്കു ഹരിയാനക്കാരി ഷഫാലി വര്‍മയും ജഗ്‌മോഹന്‍ ഡാല്‍മിയ ട്രോഫി ഏറ്റുവാങ്ങും.
ആഭ്യന്തര ഏകദിന/ട്വന്റി20 കളിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം മുംബൈയുടെ ആയുഷ് എംഹാത്രെ ഏറ്റുവാങ്ങും. കഴിഞ്ഞ രഞ്‌ജി ട്രോഫി സീസണിലെ മികച്ച ഓള്‍റൗണ്ടര്‍ വിദര്‍ഭയുടെ ഹര്‍ഷ് ദുബെയാണ്‌്.
ആഭ്യന്തര സീസണിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ടീമിനു പുരസ്‌കാരം മുംബൈ സ്വന്തമാക്കി. നാല് ട്രോഫികള്‍ സ്വന്തമാക്കിയ അവര്‍ രണ്ടെണ്ണില്‍ റണ്ണര്‍ അപ്പുമായി. 2025 ലെ ചാമ്പ്യന്‍സ് ട്രോഫിയും കഴിഞ്ഞ ട്വന്റി20 ലോകകപ്പ് കിരീടവും നേടിയ ടീമുകളെ പ്രത്യേകം ആദരിക്കും.
2025 വനിതാ ഏകദിന ലോകകപ്പ് നേടിയ ടീമിനെയും അണ്ടര്‍ 19 കിരീടം നേടിയ പുരുഷ ടീമിനെയും കൂടെ ആദരിക്കും.