Sunday, March 15, 2026 Last Updated 4 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 11.33 PM

ഖാര്‍ഗ്‌: ഇറാന്റെ സമ്പത്തിന്റെ 'കേന്ദ്രം'

uploads/news/2026/03/830239/int1.jpg

ടെഹ്‌റാന്‍: ഇറാനില്‍നിന്നുള്ള അസംസ്‌കൃത എണ്ണയുടെ തൊണ്ണൂറ്‌ ശതമാനവും കടന്നുപോകുന്നത്‌ ഖാര്‍ഗ്‌ ദ്വീപിലൂടെയാണ്‌. ഇറാന്‍ തീരത്തുനിന്നും വെറും 15 നോട്ടിക്കല്‍ മൈല്‍ (24 കിലോ മീറ്റര്‍) അകലെ സ്‌ഥിതി ചെയ്യുന്ന ചെറിയ പാറ നിറഞ്ഞ ദ്വീപാണു ഖാര്‍ഗ്‌.
വലുപ്പം കുറവാണെങ്കിലും, ഇറാന്റെ ഊര്‍ജ അടിസ്‌ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ പ്രധാന സ്‌ഥാനം ഖാര്‍ഗിനുണ്ട്‌. ഈ ദ്വീപിനെ ആക്രമിക്കുന്നത്‌ ഇറാനിന്റെ സാമ്പത്തിക ഞരമ്പ്‌ തകര്‍ക്കുന്നതിനു തുല്യമാണ്‌. പ്രധാന ഭൂപ്രദേശത്തുനിന്ന്‌ പൈപ്പ്‌ വഴിയാണ്‌ അസംസ്‌കൃത എണ്ണ ഖാര്‍ഗിലെത്തിക്കുന്നത്‌. 85 ദശലക്ഷം ഗാലന്‍ വരെ ഓയില്‍ കൊണ്ടുപോകാന്‍ ശേഷിയുള്ള വളരെ വലിയ ടാങ്കറുകള്‍ക്ക്‌ ഈ ദ്വീപില്‍നിന്ന്‌ എണ്ണശേഖരിക്കാം. പ്രധാന ഭൂപ്രദേശത്തെ ആഴം കുറഞ്ഞ തീരങ്ങളില്‍നിന്ന്‌ വ്യത്യസ്‌തമായി, ദ്വീപിന്റെ തീരം ആഴക്കടലിന്‌ അടുത്താണ്‌. ഇവിടെനിന്നു ടാങ്കറുകള്‍ ഗള്‍ഫിലൂടെ തിരികെ സഞ്ചരിച്ച്‌ ഹോര്‍മുസ്‌ കടലിടുക്ക്‌ വഴി ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങളിലേക്ക്‌ യാത്ര ചെയ്യുന്നു. ഇറാനിയന്‍ എണ്ണയുടെ പ്രധാന ഉപയോക്‌താവ്‌ ചൈനയാണ്‌. എണ്ണ കയറ്റുമതി ചെയ്യുന്നതിനുള്ള ഒരു ടെര്‍മിനല്‍ എന്ന നിലയില്‍, ഇറാനു ഖാര്‍ഗ്‌ വലിയ വരുമാനം നല്‍കുന്നു. ദ്വീപിലെ എണ്ണ സൗകര്യങ്ങള്‍ക്ക്‌ യാതൊരു നാശനഷ്‌ടവും സംഭവിച്ചിട്ടില്ലെന്ന്‌ ഇറാനിയന്‍ സ്‌റ്റേറ്റ്‌ മീഡിയ അവകാശപ്പെട്ടു. ഖാര്‍ഗിനു നേയ്രേുണ്ടാകുന്ന ഏത്‌ ആക്രമണവും എണ്ണവിലയില്‍ പ്രതിഫലിക്കും. അവിടം ആക്രമിക്കപ്പെടുന്നത്‌ ഇറാനെ പ്രകോപിപ്പിക്കും.
അമേരിക്കന്‍ സൈനികര്‍ ഖാര്‍ഗ്‌ ദ്വീപ്‌ പിടിച്ചെടുക്കാന്‍ ശ്രമിക്കുമെന്ന ആശങ്ക ഇറാനുണ്ട്‌. ദ്വീപ്‌ പിടിച്ചെടുക്കുന്നത്‌ ഇറാന്റെ എണ്ണ കയറ്റുമതി തടയാന്‍ കഴിയും. പ്രധാന ഭൂപ്രദേശത്തിനെതിരേ ആക്രമണങ്ങള്‍ നടത്താന്‍ അമേരിക്കയ്‌ക്ക്‌ ഒരു കേന്ദ്രംകൂടി ലഭിക്കും. അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌, 5,000 മറൈനുകളെയും നാവികരെയും വഹിക്കാന്‍ ശേഷിയുള്ള ആംഫിബിയസ്‌ കപ്പലുകള്‍ ഗള്‍ഫിലേക്ക്‌ അയക്കുന്നുണ്ട്‌. അത്‌ ഖാര്‍ഗ്‌ ലക്ഷ്യമാക്കിയാണെന്ന ഊഹാപോഹങ്ങളുണ്ട്‌. പെന്റഗണ്‍ ഇത്‌ സംബന്ധിച്ച്‌ പ്രതികരിക്കാന്‍ വിസമ്മതിച്ചു.

Ads by Google
Saturday 14 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW