Sunday, March 15, 2026 Last Updated 25 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 11.33 PM

'അയല്‍ രാജ്യങ്ങളെ ആക്രമിക്കുന്നത്‌ നിര്‍ത്തണം'

ഗാസ: ഗള്‍ഫ്‌ രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ ഇറാനോട്‌ ഹമാസ്‌. ഇറാന്റെ സഖ്യകക്ഷിയായി അറിയപ്പെടുന്ന സംഘടനയാണു ഹമാസ്‌.ഇസ്രയേലും അമേരിക്കയും ആരംഭിച്ച യുദ്ധത്തില്‍ പ്രതിരോധിക്കാന്‍ ഇറാന്‌ അവകാശമുണ്ടെന്നും ഹമാസ്‌ വ്യക്‌തമാക്കി. സംഘര്‍ഷം അവസാനിപ്പിക്കാന്‍ മേഖലയിലെ മറ്റ്‌ രാജ്യങ്ങളുടെ ഇടപെടല്‍ ഹമാസ്‌ അഭ്യര്‍ഥിച്ചു. പതിറ്റാണ്ടുകളായി ഹമാസിന്‌ ഇറാന്‍ സാമ്പത്തികവും സൈനികവുമായ പിന്തുണ നല്‍കുന്നുണ്ട്‌. ലെബനനിലെ ഹിസ്‌ബുള്ള, യെമനിലെ ഹൂതികള്‍ എന്നിവ ഉള്‍പ്പെടുന്ന 'പ്രതിരോധ അച്ചുതണ്ട്‌' എന്നറിയപ്പെടുന്ന ഗ്രൂപ്പിന്റെ ഭാഗമാണ്‌ ഹമാസ്‌.

Ads by Google
Saturday 14 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW