Sunday, March 15, 2026 Last Updated 24 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 11.33 PM

പൊതുജന സുരക്ഷയ്‌ക്ക്‌ മുന്‍ഗണന ഖത്തറില്‍ വിവിധയിടങ്ങളില്‍ ഒഴിപ്പിക്കല്‍ നടപടി തുടങ്ങി

ദോഹ: രാജ്യത്ത്‌ നിലനില്‍ക്കുന്ന അടിയന്തര സാഹചര്യം കണക്കിലെടുത്ത്‌ പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി ചില നിശ്‌ചിത മേഖലകളില്‍ നിന്ന്‌ ആളുകളെ ഒഴിപ്പിക്കുന്നതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താല്‍ക്കാലികമായ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ്‌ ഈ നീക്കമെന്നും ഭീഷണി ഒഴിയുന്നത്‌ വരെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനാണ്‌ മുന്‍ഗണന. ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്‌ നിര്‍ദ്ദിഷ്‌ട സ്‌ഥലങ്ങളില്‍ നിന്ന്‌ ജനങ്ങളെ മാറ്റുന്നതെന്നും മന്ത്രാലയം വ്യക്‌തമാക്കി.
അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്‌. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം ആശ്രയിക്കണമെന്നും അധികൃതര്‍ നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങളോടു പൂര്‍ണമായും സഹകരിക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു. സുരക്ഷാ സേനയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ നിശ്‌ചിത മേഖലകളിലുള്ളവര്‍ എത്രയും വേഗം സുരക്ഷിത സ്‌ഥാനങ്ങളിലേക്ക്‌ മാറേണ്ടതാണ്‌. സ്‌ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുന്ന മുറയ്‌ക്ക്‌ പുതിയ അറിയിപ്പുകള്‍ ഉണ്ടാകുമെന്നു മന്ത്രാലയം പറഞ്ഞു.

ഖത്തര്‍ ഗ്യാസ്‌ ഉത്‌പാദനം നിര്‍ത്തിയത്‌ ലോക സമ്പദ്‌വ്യവസ്‌ഥയെ ഉലയ്‌ക്കുന്നു

ദോഹ: ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതി രാജ്യങ്ങളിലൊന്നായ ഖത്തര്‍ ഉത്‌പാദനം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്‌ ആഗോളതലത്തില്‍ വന്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക്‌ വഴിയൊരുക്കുന്നു. ഖത്തര്‍ എനര്‍ജി 'ഫോഴ്‌സ്‌ മജ്യൂര്‍' പ്രഖ്യാപിച്ചതോടെ രാജ്യാന്തര വിപണിയില്‍ വാതക വില റെക്കോര്‍ഡ്‌ ഉയരത്തിലെത്തിയതായി മിഡില്‍ ഈസ്‌റ്റ്‌ സ്‌റ്റഡീസ്‌ സെന്ററിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്‌. ഖത്തറില്‍ നിന്നുള്ള വിതരണം നിലച്ചതോടെ ലഭ്യമായ ഇതര സ്രോതസുകള്‍ക്കായി രാജ്യങ്ങള്‍ തമ്മില്‍ കടുത്ത മത്സരമാണ്‌ നടക്കുന്നത്‌.
ഇത്‌ യൂറോപ്പിലെയും ഏഷ്യയിലെയും വിപണികളില്‍ ഗ്യാസ്‌ വില അനിയന്ത്രിതമായി വര്‍ധിക്കാന്‍ കാരണമായി.ഗ്യാസ്‌ അധിഷ്‌ഠിത പവര്‍ പ്ലാന്റുകളെ ആശ്രയിക്കുന്ന രാജ്യങ്ങളില്‍ വൈദ്യുതി നിരക്ക്‌ കുത്തനെ ഉയരും. ഇത്‌ സാധാരണക്കാരുടെ ജീവിതത്തെയും വ്യവസായ ശാലകളുടെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കും. വളം, പെട്രോകെമിക്കല്‍സ്‌, രാസവസ്‌തുക്കള്‍ എന്നിവയുടെ നിര്‍മാണ മേഖലയെ ഈ പ്രതിസന്ധി നേരിട്ട്‌ ബാധിക്കും. എല്‍.എന്‍.ജി. കപ്പലുകളുടെ സഞ്ചാരപാതയില്‍ മാറ്റം വരുത്തേണ്ടി വരുന്നത്‌ ചരക്കുനീക്കത്തിനുള്ള ചെലവ്‌ വര്‍ധിപ്പിക്കും. ഇത്‌ ആഗോള വിതരണ ശൃംഖലയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കു

ഷഫീക്ക്‌ അറയ്‌ക്കല്‍ം.

Ads by Google
Saturday 14 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW