-->
ടെഹ്‌റാന്‍: യു.എസ് ഡോളറിനു പകരം ചൈനീസ് യുവാനില്‍ വ്യാപാരം നടത്തുന്ന എണ്ണ ടാങ്കറുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് വഴി പരിമിതമായ ഗതാഗതം അനുവദിക്കാനുള്ള നീക്കത്തില്‍ ഇറാന്‍. അമേരിക്കന്‍ സമ്പദ്‌വ്യവസ്‌ഥയ്‌ക്ക് വന്‍ പ്രഹരമേല്‍പ്പിക്കുന്ന നീക്കമാണിത്.
ആഗോള എണ്ണയുടെ 80 ശതമാനവും യു.എസ് ഡോളറിലാണു വ്യാപാരം ചെയ്യപ്പെടുന്നത്. ഇറാന്റെ നീക്കം വിജയിച്ചാല്‍, വര്‍ഷങ്ങളായി യുവാനില്‍ ആഗോള എണ്ണ വ്യാപാരം നടത്താന്‍ ശ്രമിക്കുന്ന ചൈനയ്‌ക്ക് ഇത് വന്‍ നേട്ടമാകും. നിലവില്‍ റഷ്യന്‍ അസംസ്‌കൃത എണ്ണ റുബിളലോ യുവാനിലോ ആണ് വ്യാപാരം ചെയ്‌തുവരുന്നതും. ഡോളറിന്റെ ആധിപത്യം ഇല്ലാതാക്കാനാണ് ടെഹ്‌റാന്‍ ലക്ഷ്യമിടുന്നത്. ഇറാന്റെ നീക്കം വിജയിച്ചാല്‍, ഡോളറിനെ ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്‌ഥകളെ ഒന്നടങ്കം അത് സമ്മര്‍ദത്തിലാക്കും. യു.എസ് ഡോളറിനെ പിന്നോട്ടടിക്കും. ഡോളറിന്റെ ഡിമാന്‍ഡ് കുറയ്‌ക്കും. യു.എസ് കടമെടുക്കല്‍ ചെലവ് 1-2% വര്‍ധിപ്പിക്കും. ബ്രിക്‌സ് ഒന്നടങ്കം ഈ നിലപാട് പിന്തുടരുന്നപക്ഷം, ഡോളറിനെ ദീര്‍ഘകാലാടിസ്‌ഥാനത്തില്‍ 10-20% വരെ അത് ദുര്‍ബലപ്പെടുത്തും. കാരണം, ആഗോള എണ്ണ വിതരണത്തിന്റെ 20-25% കൈകാര്യം ചെയ്യുന്നത് ഇറാന് ആധിപത്യമുള്ള ഹോര്‍മുസ് കടലിടുക്കിലൂടെയാണ്.