Sunday, March 15, 2026 Last Updated 27 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 11.33 PM

ആഗോള സാമ്പത്തിക ഭദ്രതയില്‍ ഖത്തറിന്‌ മുന്നേറ്റം

ദോഹ: ആഗോള സാമ്പത്തികഭദ്രതയില്‍ ഖത്തറിനു വീണ്ടും കരുത്തുറ്റ മുന്നേറ്റം . പ്രമുഖ റേറ്റിങ്‌ ഏജന്‍സിയായ ഫിച്ച്‌ റേറ്റിങ്ങിന്റെ വിലയിരുത്തലില്‍ ഖത്തറിന്റെ ക്രെഡിറ്റ്‌ റേറ്റിങ്‌ 'എഎ' എന്നു സ്‌ഥിരപ്പെടുത്തി. രാജ്യത്തിന്റെ സാമ്പത്തികഭാവി സുരക്ഷിതമാണെന്നു സൂചിപ്പിക്കുന്ന 'സ്‌റ്റേബിള്‍ ഔട്ട്‌ലുക്കാ'ണ്‌ ഏജന്‍സി നല്‍കിയിരിക്കുന്നത്‌. മേഖലയിലെ രാഷ്‌ട്രീയ സാഹചര്യങ്ങളും യുദ്ധമുയര്‍ത്തുന്ന വെല്ലുവിളികളും ഖത്തറിന്റെ സാമ്പത്തികനിലയെ കാര്യമായി ബാധിക്കില്ലെന്നാണ്‌
ഫിച്ചിന്റെ വിലയിരുത്തല്‍. ഒരു രാജ്യം മറ്റു രാജ്യങ്ങളില്‍നിന്നോ ബാങ്കുകളില്‍നിന്നോ കടമെടുത്താല്‍ കൃത്യസമയത്ത്‌ അതു തിരിച്ചടയ്‌ക്കാന്‍ എത്രത്തോളം ശേഷിയുണ്ടെന്നാണ്‌ റേറ്റിങ്‌ സൂചിപ്പിക്കുന്നത്‌. എഎ എന്നത്‌ വളരെ ഉയര്‍ന്ന റേറ്റിങ്ങാണ്‌.
ഒരുമാസത്തില്‍ താഴെ മാത്രമേ മേഖലയിലെ തര്‍ക്കം നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ളുവെന്നാണ്‌ ഫിച്ചിന്റെ നിഗമനം. ഈ കാലയളവില്‍ ഹോര്‍മുസ്‌ കടലിടുക്ക്‌ അടഞ്ഞുകിടന്നാലും ഗതാഗതം പുനഃസ്‌ഥാപിക്കപ്പെടുന്നതോടെ ഗ്യാസ്‌ ഉല്‍പാദനം പൂര്‍സ്‌ഥിതിയിലാക്കാന്‍ ഖത്തറിനു സാധിക്കും. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളും ഊര്‍ജ കയറ്റുമതിയിലെ മുന്‍തൂക്കവുമാണ്‌ ആഗോള വിപണിയിലെ അസ്‌ഥിരതകള്‍ക്കിടയിലും മികച്ച നേട്ടം നിലനിര്‍ത്താന്‍ ഖത്തറിനെ സഹായിച്ചത്‌. ലിക്വിഫൈഡ്‌ നാച്ചുറല്‍ ഗ്യാസ്‌ ഉത്‌പാദനത്തില്‍ വരാനിരിക്കുന്ന വന്‍ വര്‍ധന ഖത്തറിന്റെ സാമ്പത്തിക അടിത്തറയെ കൂടുതല്‍ ശക്‌തമാക്കും.

Ads by Google
Saturday 14 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW