-->
ദോഹ: മേഖലയിലെ സംഘര്‍ഷസാഹചര്യം കണക്കിലെടുത്ത്, ഖത്തറില്‍നിന്ന് സൗദി അറേബ്യ വഴി കരമാര്‍ഗം ഇന്ത്യയിലേക്കു മടങ്ങാനാഗ്രഹിക്കുന്ന പൗരന്മാര്‍ക്കായി ദോഹയിലെ ഇന്ത്യന്‍ എംബസി പ്രത്യേക യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. അബു സമ്ര സല്‍വ അതിര്‍ത്തിവഴി യാത്ര സുഗമമാക്കാന്‍ എംബസി നേരിട്ട് ഏകോപനം നടത്തുന്നുണ്ട്. കരമാര്‍ഗം യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എംബസിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നല്‍കിയിട്ടുള്ള ലിങ്ക് (ട്ടഗ്നഗ്നദ്ദനു ഞ്ചഗ്നത്സണ്ഡ) വഴി വിവരങ്ങള്‍ മുന്‍കൂട്ടി സമര്‍പ്പിക്കണം.
വിവരങ്ങള്‍ നല്‍കി 48 മണിക്കൂറിനു ശേഷമേ ആവശ്യമായ യാത്രാനുമതി ലഭിക്കുകയുള്ളൂവെന്ന് എംബസി അറിയിച്ചു. സൗദി അധികൃതര്‍ അംഗീകരിച്ച സാധുവായ ട്രാന്‍സിറ്റ് വിസ കൈവശമുണ്ടായിരിക്കണം. സൗദിയിലെ റിയാദില്‍നിന്നോ ദമാമില്‍നിന്നോ ഇന്ത്യയിലേക്കുള്ള സ്‌ഥിരീകരിച്ച വിമാനടിക്കറ്റ് നിര്‍ബന്ധമാണ്. 96 മണിക്കൂര്‍ താത്‌കാലിക വിസയായതിനാല്‍ ടിക്കറ്റില്ലാത്തവര്‍ക്ക് സൗദി ഇമിേ്രഗഷന്‍ പ്രവേശനം നിഷേധിച്ചേക്കാം. ബസുകളിലോ ഗ്രൂപ്പായോ യാത്രചെയ്യുന്നവര്‍ അബു സമ്ര അതിര്‍ത്തിയിലെ മിനിസ്‌ട്രി ഓഫ് ഇന്റീരിയര്‍ ഓഫീസില്‍ ഇമിേ്രഗഷന്‍ പൂര്‍ത്തിയാക്കണം. സ്വന്തം വാഹനത്തില്‍ പോകുന്നവര്‍ക്ക് സാധാരണ ചെക്ക്‌പോസ്‌റ്റുകള്‍ വഴി നടപടി പൂര്‍ത്തിയാക്കാം. വാഹനങ്ങള്‍ക്ക് ക്രോസ്‌കണ്‍ട്രി പെര്‍മിറ്റ്, ഇന്‍ഷുറന്‍സ് എന്നിവയും ൈഡ്രവര്‍ക്ക് സാധുവായ വിസയും ഉണ്ടായിരിക്കണം
അതിര്‍ത്തിയിലെ നടപടിക്രമങ്ങള്‍ സുഗമമാക്കാന്‍ രാവിലെ 6 മണിക്കും രാത്രി 8 മണിക്കുമിടയില്‍ ബോര്‍ഡറിലെത്താന്‍ എംബസി നിര്‍ദേശിച്ചു. സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ അംഗീകൃത ട്രാവല്‍ ഏജന്‍സികളുടെ സേവനം തേടണമെന്നും നിര്‍ദേശമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോ സന്ദര്‍ശിക്കാം.