Sunday, March 15, 2026 Last Updated 36 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 10.44 AM

ഖത്തറില്‍ നിന്ന്‌ 700 ഇന്ത്യക്കാര്‍ മടങ്ങി; പ്രത്യേക വിമാന സര്‍വീസുകളുമായി എംബസി

ദോഹ: ഖത്തറിലെ നിലവിലെ പ്രത്യേക സാഹചര്യത്തില്‍ നാട്ടിലേക്ക്‌ മടങ്ങാന്‍ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ എംബസി വിപുലമായ ക്രമീകരണങ്ങള്‍ഒരുക്കുന്നു.
കഴിഞ്ഞ 12 നു രണ്ട്‌ ഖത്തര്‍ എയര്‍വേയ്‌സ്‌ വിമാനങ്ങളിലായി ഏകദേശം 700 ഇന്ത്യന്‍ പൗരന്മാര്‍ ഡല്‍ഹിയിലേക്കും മുംബൈയിലേക്കുമായി യാത്രതിരിച്ചു.നാട്ടിലേക്ക്‌ മടങ്ങാന്‍ താല്‌പര്യമുള്ളവര്‍ക്കായി വരും ദിവസങ്ങളില്‍പ്രതിദിനം ഒന്നോ രണ്ടോ വിമാനങ്ങള്‍ വീതം ഖത്തര്‍ എയര്‍വേയ്‌സ്‌ സര്‍വീസ്‌ നടത്തുമെന്ന്‌ എംബസി അറിയിച്ചു. വിമാനയാത്രയ്‌ക്ക്‌ പുറമെ, സൗദി അറേബ്യയുടെ സാധുവായ വിസയുള്ളവര്‍ക്ക്‌ സാല്‍വ അതിര്‍ത്തി വഴി കരമാര്‍ഗ്ഗവും മടങ്ങാന്‍ സൗകര്യമുണ്ട്‌. സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയവര്‍ക്ക്‌ സൗദി വഴി മടങ്ങുന്നതിനായി 96 മണിക്കൂര്‍ കാലാവധിയുള്ള ട്രാന്‍സിറ്റ്‌ വിസകള്‍ക്ക്‌ എംബസി സഹായം നല്‍കുന്നുണ്ട്‌.
ഇതിനായുള്ള ലിങ്ക്‌ എംബസിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ലഭ്യമാണ്‌. അടിയന്തര സാഹചര്യങ്ങള്‍ കണക്കിലെടുത്ത്‌അവധി ദിവസമായ ശനിയാഴ്‌ചയും (മാര്‍ച്ച്‌ 13, 14) ഇന്ത്യന്‍ എംബസി തുറന്നു പ്രവര്‍ത്തിക്കും.പാസ്‌പോര്‍ട്ട്‌ പുതുക്കുന്നതിനായി 'തത്‌കാല്‍' സേവനം ആവശ്യമുള്ളവര്‍ക്ക്‌ ഈ ദിവസങ്ങളില്‍ എംബസിയെ സമീപിക്കാവുന്നതാണ്‌.
ഖത്തറിലെ വിപണികള്‍ സുരക്ഷിതമാണെന്നും അത്യാവശ്യ സാധനങ്ങള്‍ സുലഭമായി ലഭ്യമാണെന്നും ഖത്തര്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും എംബസി പ്രവാസികളോട്‌ അഭ്യര്‍ത്ഥിച്ചു. അനാവശ്യമായി സാധനങ്ങള്‍ സംഭരിച്ചു വെക്കരുതെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും എംബസി പ്രത്യേകകുറിപ്പില്‍ വ്യക്‌തമാക്കി.

Ads by Google
Saturday 14 Mar 2026 10.44 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW