Friday, March 13, 2026 Last Updated 40 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.31 PM

ഇറാനില്‍നിന്ന്‌ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മടങ്ങുന്നു ഒഴിപ്പിക്കല്‍ അര്‍മേനിയയും അസര്‍ബൈജാനും വഴി

ടെഹ്‌റാന്‍/ദോഹ: സുരക്ഷാ ആശങ്കകളെത്തുടര്‍ന്ന്‌ ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ രാജ്യം വിടാനുള്ള തയാറെടുപ്പുകള്‍ തുടങ്ങി. അര്‍മേനിയന്‍
അതിര്‍ത്തി വഴിയുള്ള ആദ്യ വിദ്യാര്‍ഥി സംഘത്തിന്റെ യാത്ര ഇന്നലെ ആരംഭിച്ചു. നേരിട്ടുള്ള വിമാന സര്‍വീസുകളുടെ പരിമിതി കണക്കിലെടുത്ത്‌ അര്‍മേനിയ, അസര്‍ബൈജാന്‍ എന്നീ അയല്‍രാജ്യങ്ങള്‍ വഴിയാണ്‌ വിദ്യാര്‍ഥികളെ ഇന്ത്യയിലെത്തിക്കാന്‍ പദ്ധതിയിടുന്നത്‌.
ടെഹ്‌റാന്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌, ഇറാന്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌ എന്നിവിടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ്‌ നിലവില്‍ മടങ്ങാന്‍ ഒരുങ്ങുന്നത്‌. റോഡ്‌ മാര്‍ഗം അതിര്‍ത്തി കടക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളും രേഖകളും എംബസികള്‍ ഏകോപിപ്പിക്കുന്നു.
ഷിറാസ്‌ യൂണിവേഴ്‌സിറ്റിയിലെ 86 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ബാക്കു വിമാനത്താവളംവഴിയുള്ള പാതയാണ്‌ ഉപയോഗിക്കുക.
കരമാര്‍ഗം അതിര്‍ത്തി കടക്കാന്‍ താല്‍പര്യമില്ലാത്ത വിദ്യാര്‍ഥികള്‍ വിമാനമാര്‍ഗം നേരിട്ട്‌ മടങ്ങാന്‍ ശ്രമിക്കുന്നുണ്ട്‌. മാര്‍ച്ച്‌ 15 മുതല്‍ ലഭ്യമാകുന്ന ഫൈ്‌ല ദുബായ്‌ വിമാനങ്ങളില്‍ പലരും ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്‌തിട്ടുണ്ട്‌.

ഷഫീക്ക്‌ അറയ്‌ക്കല്‍

Ads by Google
Thursday 12 Mar 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW